Local

അറയപ്പുകള്‍

യോഗ ട്രെയിനര്‍  നിയമനം

കായണ്ണ ഗ്രാമപഞ്ചായത്ത് സ്ത്രീകള്‍ക്കായി നടത്തുന്ന യോഗ പരിശീലന പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ യോഗ ട്രെയിനര്‍മാരെ (സ്ത്രീകള്‍) നിയമിക്കും. ബി.എന്‍.വൈ.എസ്.ബിരുദധാരികളോ തത്തുല്യ യോഗ്യത ഉള്ളവരോ യോഗ അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവ അംഗീകരിച്ച യോഗ്യതയോ ഉള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി ഒക്‌ടോബര്‍ ഒന്നിന് രാവിലെ 11 മണിക്ക് കായണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ചക്കായി എത്തണമെന്ന് കായണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.


എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം
അപേക്ഷ ക്ഷണിച്ചു  



   പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കേന്ദ്ര സംസ്ഥാന പൊതു മേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന എംപ്ലോയബിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ്, ബാങ്കിങ് സര്‍വീസ്, സിവില്‍ സര്‍വ്വീസ്, GATE/MAT,UGC/NET/JRF തുടങ്ങിയ വിവിധ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് പ്രശസ്തിയും സേവന പാരമ്പര്യവും, മുന്‍വര്‍ഷങ്ങളില്‍ മികച്ച  റിസല്‍ട്ട് സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക്  0495-2377786,  www.bcdd.kerala.gov.in

ഐ ടി ഐ അപ്രന്റിസ് ക്ലര്‍ക്ക് നിയമനം

പട്ടികജാതി വകുപ്പിന് കീഴില്‍ ജില്ലയിലെ ഐ ടി ഐകളിലേക്ക്  അപ്രന്റിസ് ക്ലര്‍ക്കുമാരെ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകര്‍ 18 നും 40 നും മദ്ധ്യേ പ്രായമുളളവരും, ബിരുദവും, ഡിസിഎ/കോപ പാസ്സായവരും, മലയാളം കമ്പ്യൂട്ടിംഗില്‍ അറിവുള്ളവരുമായിരിക്കണം. നിയമനകാലാവധി പരമാവധി ഒരു വര്‍ഷമം. നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിരനിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും ജാതി സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.എല്‍.സി.ബുക്കിന്റെ പകര്‍പ്പ്), വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റ്, മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ്, വോട്ടേര്‍സ് ഐഡന്റിറ്റി കാര്‍ഡ്/ആധാര്‍ കാര്‍ഡ് എന്നീ  രേഖകളുടെ അസ്സലും, പകര്‍പും സഹിതം ഒക്‌ടോബര്‍ നാലിന്  രാവിലെ 10.30 ന് സിവില്‍സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ – 0495 2370379.


വ്യവസായ ഭൂമി : മുന്‍ഗണനാപട്ടിക തയ്യാറാക്കല്‍

വ്യവസായ വകുപ്പിന് കീഴില്‍ കോഴിക്കോട് ജില്ലയില്‍ ലഭ്യമായേക്കാവുന്ന വ്യവസായ ഭൂമി അനുവദിക്കുന്നതിനായി മുന്‍ഗണനാപട്ടിക തയ്യാറാക്കും. പട്ടികയില്‍ ഉള്‍പ്പെടുന്നതിന് താല്‍പര്യമുളളവര്‍ ഒക്‌ടോബര്‍ 31 കം www.dic.kerala.gov.in വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം.                                                                                              



കെ.എസ്.ഡി.സി വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്
ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം

സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കോളര്‍ഷിപ്പിനായി അപേക്ഷ സ്വീകരിക്കുന്ന തീയതി ഒക്ടോബര്‍ 15 വരെ നീട്ടി. എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. www.ksdc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിര്‍ദ്ദിഷ്ട അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവ അപ്ലോഡ് ചെയ്ത് ഒക്്‌ടോബര്‍ 15 ന്  രാത്രി 12 വരെ
അപേക്ഷ സമര്‍പ്പിക്കാം. ഏതെങ്കിലും വിഷയത്തില്‍ സി ഗ്രേഡില്‍ കുറവുള്ളവര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല. ഫോണ്‍: 0481 2564304, 9400309740.

ഐ ടി ഐ അപ്രന്റിസ് ക്ലര്‍ക്ക് നിയമനം
വാക്ക് ഇന്‍ ഇന്റര്‍വ്യു

പട്ടികജാതി വകുപ്പിന് കീഴില്‍ കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി ഐകളിലേക്ക്  അപ്രന്റിസ് ക്ലര്‍ക്കുമാരെ നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.  അപേക്ഷകര്‍ 18 നും 40 നും മദ്ധ്യേ പ്രായമുളളവരും, ബിരുദവും, ഡിസിഎ/കോപ പാസ്സായവരും, മലയാളം കമ്പ്യൂട്ടിംഗില്‍ അറിവുള്ളവരുമായിരിക്കണം. നിയമനകാലാവധി പരമാവധി ഒരു വര്‍ഷമായിരിക്കും. നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിരനിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുളള അപേക്ഷയും താഴെ പറയുന്ന രേഖകളുടെ അസ്സലും, പകര്‍പും സഹിതം 04.10.2019 വെള്ളിയാഴ്ച  രാവിലെ 10.30 ന് കോഴിക്കോട് സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്.

ട്രായ് ഉപഭോക്തൃ സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു

ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ബാംഗ്ലൂര്‍ റിജ്യണല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഉപഭോക്തൃ സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. ടെലികോം ഉപഭോക്താക്കളുടെ അവകാശങ്ങളെയും ആനുകൂല്യങ്ങളെയും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്. 
പരിപാടിയില്‍ ട്രായിയുടെ പങ്ക്, പ്രവര്‍ത്തനങ്ങള്‍, ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായ് ട്രായ് സ്വീകരിച്ച നടപടികള്‍, ഉപഭോക്താക്കള്‍ക്കുല്യമായ അവകാശങ്ങള്‍, ആനുകൂല്യങ്ങള്‍ എന്നിവയെ കുറിച്ച് വിശദീകരിച്ചു. മൊബൈല്‍ സേവനദാതാവിനെ മാറ്റല്‍, അനാവശ്യമായ വാണിജ്യ സംബന്ധമായ കോളുകള്‍, സന്ദേശങ്ങള്‍ എന്നിവയുടെ നിയന്ത്രണം ,പരാതി പരിഹരിക്കുന്നതിനായുള്ള പ്രക്രിയ എന്നിവയെ സംബന്ധിച്ചുള്ള ട്രായിയുടെ നിയമങ്ങള്‍ പ്രത്യേകമം വിശദീകരിച്ചു. ടെലിഫോണ്‍ വിളികളുടെ ഗുണനിലവാരം, ഡേറ്റാ സ്പീഡ് എന്നിവയെ കുറിച്ചുള്ള പ്രതികരണങ്ങള്‍ സ്വീകരിക്കുവാനായി ട്രായ് വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്പുകള്‍( trai my speed app, trai my call app) പ്രയോജന പ്പെടുത്തണമെന്നും ട്രായ് അധികൃതര്‍ അറിയിച്ചു. 
ട്രായ് അഡ് വൈസര്‍ എസ് എസ് ഗല്‍ഗലി, ജോയിന്റ് അഡ് വൈസര്‍ കെ ചന്ദ്രചൂഡന്‍ എന്നിവര്‍ സംസാരിച്ചു. ട്രായ് സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍ കെ മുരളീധര , വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഉപഭോക്താക്കള്‍, സേവന ദാതാക്കള്‍, ഉപഭോക്ത സംഘടനകള്‍,  വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വയോജന സൗഹൃദ അദാലത്ത്:  86 പരാതികള്‍ പരിഗണിച്ചു
   വയോജന ദിനാചരണത്തിന്റെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കായി കോഴിക്കോട് കോര്‍പ്പറേഷന്‍, സാമൂഹ്യ സുരക്ഷാ മിഷന്‍, വയോമിത്രം, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ ടാഗോർ സെന്റിനറി ഹാളിൽ  നടത്തിയ അദാലത്തില്‍ 86 പരാതികള്‍ പരിഗണിച്ചു.
 മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു. വയോജനങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുമെന്നു മേയര്‍ പറഞ്ഞു. നഗരസഭ വയോജന സൗഹൃദമാണ്.  കഴിഞ്ഞ തവണ നടത്തിയ അദാലത്തിലൂടെ നിരവധി പരാതികള്‍ പരിഹരിക്കാന്‍ സാധിച്ചതായും അദ്ദേഹം അറിയിച്ചു. ചടങ്ങില്‍ സബ് ജഡ്ജ് എ.വി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 
15 പരാതികള്‍ കോര്‍പ്പറേഷന്‍, പഞ്ചായത്ത്, നഗരസഭ പരിധികളിലെ പെൻഷൻ വിതരണം,  പുരയിടങ്ങളിലെ  മരം മുറിക്കൽ  തുടങ്ങിയവ സംബന്ധിച്ചായിരുന്നു, ഇതില്‍ അഞ്ച് പരാതികള്‍ക്ക് പരിഹാരമായി. ബാക്കി പരാതികള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവെച്ചു. റവന്യൂ വിഭാഗവുമായി ബന്ധപ്പെട്ട് ഭൂമി തർക്കം, പട്ടയം എന്നിവയിൽ ആറ് പരാതികളും സിവില്‍ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് നാല് പരാതികളും പരിഗണിച്ചു. മറ്റു വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും അദാലത്തില്‍ പരിഗണിച്ചു. വയോജനങ്ങളുടെ സംരക്ഷണം, വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയ പരാതികളാണ് അധികവും ലഭിച്ചത്. മുന്‍കൂട്ടി ലഭിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.
 ക്ഷേമകാര്യ സമിതി സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ അനിത രാജന്‍, നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.സി അനില്‍ കുമാര്‍, റിട്ട. ജില്ലാ ജഡ്ജ് കൃഷ്ണന്‍ കുട്ടി, കോര്‍പ്പറേഷന്‍ വയോജന അപ്പെക്സ് കമ്മിറ്റി പ്രസിഡന്റ് ടി ദേവി, സെക്രട്ടറി കെ.കെ.സി. പിള്ള, വയോമിത്രം കോര്‍ഡിനേറ്റര്‍ കെ. സന്ധ്യ തുടങ്ങിയവര്‍ സംസാരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!