Kerala News

സ്കൂളിലേക്കുപോയ അഞ്ചാംക്ലാസുകാരിയെ കാണാനില്ല;കണ്ടെത്തിയത് ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട 16കാരനൊപ്പം തിയേറ്ററിൽ

കണ്ണൂരിൽ കാണാതായ അഞ്ചാംക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തിയത് പ്ലസ്‌വൺകാരനായ കൂട്ടുകാരനോടൊപ്പം തിയറ്ററിൽ. സ്കൂൾ ബസിൽ വീട്ടിൽനിന്ന് പുറപ്പെട്ട കുട്ടിയെ സ്കൂൾ പരിസരത്തിറങ്ങിയ ശേഷമാണ് കാണാതായത്.കണ്ണൂർ നഗരത്തിലെ പ്രമുഖ സ്കൂളിലെ വിദ്യാർഥിനിയായ കുട്ടിയെ കാണാതായത് സ്കൂൾ അധികൃതരെയും രക്ഷിതാക്കളെയും ഏറെ പരിഭ്രാന്തരാക്കിയിരുന്നു.

പനി ആയതിനാൽ ചൊവ്വാഴ്ച ക്ലാസിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച് തിങ്കളാഴ്ച വൈകിട്ട് പെൺകുട്ടി ക്ലാസ് ടീച്ചർക്ക് സന്ദേശം അയച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ സ്‌കൂളിൽ പോകാനെന്ന വ്യാജേന പെൺകുട്ടി വീടുവിട്ടിറങ്ങി. വാനിൽ കയറി സ്കൂളിന് മുന്നിൽ ഇറങ്ങി. തുടർന്ന് സ്‌കൂളിന് മുന്നിൽ കാത്തുനിന്ന പതിനാറുകാരനൊപ്പം തിയറ്ററിലേക്ക് പോയി. സഹപാഠി സ്‌കൂളിന് മുന്നിൽ വെച്ച് പെൺകുട്ടിയെ കണ്ടകാര്യം അധ്യാപികയെ അറിയിച്ചു. ഇക്കാര്യം വാൻ ഡ്രൈവറുമായി സംസാരിച്ചപ്പോൾ കുട്ടി രാവിലെ വാനിൽ ഉണ്ടായിരുന്നതായി വിവരം ലഭിച്ചു.
സ്കൂൾ അധികൃതർ ഉടൻ പോലീസിൽ പരാതി നൽകി.പോലീസ് നഗരത്തിലും പരിസരങ്ങളിലും പയ്യാമ്പലത്തും പരിശോധന നടത്തി.ഒടുവിൽ കുട്ടിയെ നഗരത്തിലെ തിയേറ്ററിൽ തിരുവനന്തപുരത്തുകാരനായ പ്ലസ്‌വൺ വിദ്യാർഥിയായ കൂട്ടുകാരനോടൊപ്പം കണ്ടെത്തി.സ്കൂൾ അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് നഗരത്തിലും പരിസരങ്ങളിലും പരിശോധന നടത്തി. ഒടുവിൽ കുട്ടിയെ നഗരത്തിലെ തിയറ്ററിൽ തിരുവനന്തപുരത്തുകാരനായ വിദ്യാർഥിക്കൊപ്പം കണ്ടെത്തുകയായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടാണ് ഇരുവരും പരസ്പരം കാണാനെത്തിയത്. പെൺകുട്ടിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടു. ആൺകുട്ടിയെ രക്ഷിതാക്കൾ എത്തിയശേഷം അവർക്കൊപ്പം അയക്കുമെന്ന് പൊലീസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!