കോഴിക്കോട് വൈദ്യുതി പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരന് മരിച്ചു. ബേപ്പൂര്‍ സ്വദേശി അര്ജുന് (22) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെ കോഴിക്കോട് നടുവട്ടത്താണ് സംഭവം നടന്നത്. ഉപയോഗ ശൂന്യമായ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ അപകടം സംഭവിച്ചത്.
റോഡിലൂടെ ബൈക്കിന്റെ പിന്നിലിരുന്നു യാത്ര ചെയ്യുന്നതിനിടെ അര്‍ജുന്റെ മുകളിലേയ്ക്ക് പോസ്റ്റ് വീഴുകയായിരുന്നു. ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോസ്റ്റ് മാറ്റുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നുമാണ് ആക്ഷേപം. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കോഴിക്കോട്-ബേപ്പൂര്‍ പാത ഉപരോധിച്ചു.

