Kerala News

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ നടന്നത് വധശ്രമം, വിമാനത്തില്‍ നിന്ന് പുറത്തിറങ്ങും മുമ്പ് കോണ്‍ഗ്രസ് അക്രമികള്‍ മുഖ്യമന്ത്രിയെ ലാക്കാക്കി പാഞ്ഞടുത്തു; കോടിയേരി

മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ നടന്നത് വധശ്രമമായിരുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇ പി ജയരാജന്റേയും മറ്റും സന്ദര്‍ഭോചിതമായ ഇടപെടല്‍ കൊണ്ടാണ് അക്രമികള്‍ക്ക് പിണറായി വിജയനെ തൊടാന്‍ കഴിയാത്തതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി വിമാനത്തിന് പുറത്തിറങ്ങിയ ശേഷമായിരുന്നു പ്രതിഷേധം എന്നായിരുന്നു കോടിയേരി മുന്‍പ് പറഞ്ഞത്. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരി മുന്‍ നിലപാട് തിരുത്തിയത്.

‘വിമാനത്തില്‍ നിന്ന് മുഖ്യമന്ത്രി പുറത്തിറങ്ങും മുമ്പാണ് കോണ്‍ഗ്രസ് അക്രമികള്‍ മുഖ്യമന്ത്രിയെ ലാക്കാക്കി പാഞ്ഞു ചെന്നത്. ഉയര്‍ന്ന നിരക്കില്‍ ടിക്കറ്റെടുത്ത് വിമാനത്തില്‍ കയറിയവര്‍ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവും നടത്തിയാണ് കുറ്റകൃത്യത്തിനെത്തിയത്. സീറ്റ് ബെല്‍റ്റ് ഊരാന്‍ അനൗണ്‍സ്മെന്റ് ഉണ്ടാകുന്നതിനുമുമ്പ് ബെല്‍റ്റഴിച്ച് നിരവധി വരികള്‍ കടന്ന് മുഖ്യമന്ത്രിയുടെ അടുത്ത് എത്തുകയായിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ അനില്‍കുമാറും പിഎ സുനീഷും അവരെ തടയുകയായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ശരീരത്തില്‍ തൊടാന്‍ കഴിയാതെ വന്നത്. ‘ഈ മുഖ്യമന്ത്രിയെ വച്ചേക്കില്ല ‘എന്ന ആക്രോശം കേട്ട് വിമാനത്തിലെ സ്ത്രീകളുള്‍പ്പെടെയുള്ള യാത്രികര്‍ പരിഭ്രാന്തരാകുകയും ഭയപ്പെടുകയും ചെയ്തു.’ വിമാനത്തിലെ യാത്രക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചതിനെ ഉദ്ധരിച്ചുകൊണ്ടാണ് കോടിയേരി ലേഖനത്തില്‍ ഈ ഭാഗം പരാമര്‍ശിക്കുന്നത്.

‘പ്രധാനമന്ത്രിക്കോ രാഷ്ട്രപതിക്കോ മുഖ്യമന്ത്രിമാര്‍ക്കോ എതിരെ ഇത്തരമൊരു അക്രമപരിപാടി ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. എന്നിട്ടും ഇതിനെ അപലപിക്കാനല്ല, ന്യായീകരിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം തയ്യാറായത്. ഇതിനെ ബിജെപി പിന്തുണയ്ക്കുകയും ചെയ്തു. കുറച്ചുനാളായി യുഡിഎഫ് നേതൃത്വം നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍വിരുദ്ധ അരാജക സമരത്തിന്റെ തുടര്‍ച്ചയാണിത്. ജനങ്ങള്‍ വന്‍ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ സഞ്ചരിക്കാന്‍ സമ്മതിക്കില്ലെന്ന് രാഷ്ട്രീയ എതിരാളികള്‍ തീരുമാനിച്ചാല്‍ ജനാധിപത്യത്തിന് എന്ത് അര്‍ഥമാണുള്ളത്.’ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പ്രതിഷേധിക്കാനായി മൂന്നുപേര്‍ വിമാനത്തില്‍ കയറുന്ന കാര്യം മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്ന് കോടിയേരി നേരത്തെ പറഞ്ഞിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇക്കാര്യം മുഖ്യന്ത്രിയെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി വിമാനത്തില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതെന്നും കോടിയേരി പറഞ്ഞിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം കോടിയേരിയുടെ ഈ പ്രസ്താവനയാണ് അദ്ദേഹം ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. സംഭവത്തില്‍ സി.പി.എം സമരം ശക്തമാക്കുന്നതിനിടെ കോടിയേരിയുടെ നേരത്തെ വന്ന പ്രസ്താവനയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!