Kerala News

കൊല്ലം റെയിൽവേ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകന് പോലീസ് മർദ്ദനം; മുഖ്യ മന്ത്രിക്ക് പരാതി നൽകി

കൊല്ലം റെയിൽവെ സ്റ്റേഷനിൽ വച്ച് മാധ്യമ പ്രവർത്തകനെ പോലീസ് കാരണമില്ലാതെ മർദിച്ചതായി പരാതി. വർത്തമാനം പത്രത്തിന്റെ പത്രാധിപൻ ആസിഫ് അലിയെ ആണ് കൊല്ലം റെയിൽവെ സ്റ്റേഷനിലെ പോലീസുകാർ ഉപദ്രവിച്ചത്. സംഭവത്തിൽ ആസിഫ് അലി മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി.

ഔദ്യോഗിക ആവശ്യത്തിന് ശേഷം കൊല്ലത്തുനിന്ന് കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്ന ആസിഫ് അലിയെ ട്രെയിൻ കയറാനായി പോകുമ്പോൾ പോലീസുദ്യോഗസ്ഥൻ തടഞ്ഞ് വെച്ച് തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടു. എന്തിനാണെന്ന് ചോദിച്ചതോടെ , പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി മർദിച്ചതായും അസഭ്യവർഷം നടത്തിയതായും പരാതിയിൽ പറയുന്നു.

സ്റ്റേഷനിലെ സംഭവങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോൾ , ഫോൺ പിടിച്ചു വാങ്ങി നിലത്തെറിഞ്ഞ് പൊട്ടിച്ചെന്നും അക്രഡിറ്റേഷൻ കാർഡുൾപ്പെടെ കാണിച്ചിട്ടും അസഭ്യവർഷം തുടർന്നെന്നും ഒരു കാരണവുമില്ലാതെ ഇത്തരം നടപടികൾക്ക് വിധേയനായതിന്റെ മാനസിക സമ്മർദ്ദം ഏറെയാണെന്നും ആസിഫലി പറയുന്നു.

അതെ സമയം, സംഭവത്തിൽ പോലീസ് വിശദീകരണം ഇങ്ങനെയാണ് റെയിൽവെ സ്റ്റേഷനിലെ പരിശോധനക്കിടെ , തിരിച്ചറിൽ രേഖ ചോദിച്ചപ്പോൾ ആസിഫലി പ്രതികരിച്ചില്ല , തുടർന്ന് സ്റ്റേഷനിലെത്തിച്ചു. മാധ്യമ പ്രവർത്തകനെന്ന് മനസ്സിലായപ്പോൾ തിരിച്ചയച്ചെന്നും പൊലീസ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!