kerala Kerala

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചു; ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദനം

  • 28th June 2024
  • 0 Comments

കോഴിക്കോട്: ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദനം. കൊടുവള്ളി സ്വദേശിയായ യുവതിക്കാണ് പൊതുറോഡില്‍ വച്ച് യുവാവിന്റെ മര്‍ദനമേറ്റത്. ഓമശേരി സ്വദേശി നിര്‍ഷാദ് ആണ് യുവതിയെ അക്രമിച്ചത്. തലയ്ക്കും കണ്ണിനും പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും തമ്മില്‍ പരിചയക്കാരാണ്. നിര്‍ഷാദ് യുവതിക്ക് ഇന്‍സ്റ്റഗ്രാം വഴി ചിത്രങ്ങളും അശ്ലീല സന്ദേശവും അയച്ചു. യുവതി ഇത് വിലക്കിയെങ്കിലും നിര്‍ഷാദ് സന്ദേശമയക്കല്‍ തുടര്‍ന്നു. ഒടുവില്‍ യുവതി നിര്‍ഷാദിന്റെ വീട്ടിലെത്തി ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചു. അതില്‍ പ്രകോപിതനായാണ് യുവാവ് മര്‍ദിച്ചത്. […]

National News

ആൾക്കൂട്ടം നോക്കി നിൽക്കെ അഭിഭാഷകക്ക് ക്രൂര മർദനം; ബി ജെ പി പ്രവർത്തകൻ അറസ്റ്റിൽ

നടു റോഡിൽ ആൾകൂട്ടം നോക്കി നിൽക്കെ കർണാടകയിൽ അഭിഭാഷകക്ക് നേരെ ക്രൂര മർദനം. ബാഗൽകോട്ടിലെ അഭിഭാഷകയായ സംഗീതക്കാണ് ഭർത്താവിനോടൊപ്പം പോകുമ്പോൾ മർദനമേറ്റത് . സംഭവത്തിൽ ബിജെ പി പ്രവർത്തകനായ മഹന്തേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.മഹന്തേഷ് സംഗീതയെ അടിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. മഹന്തേഷ് ടൗണിൽ വച്ച് സംഗീതയെ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു. സംഗീത അടിയേറ്റ് വീണിട്ടും മർദനം തുടർന്നു. തുടരെ തുടരെ അടിക്കുകയും അടിവയറ്റിൽ ചവിട്ടുകയും ചെയ്തു. ഭർത്താവ് കേണപേക്ഷിച്ചിട്ടും നാട്ടുകാർ ആരും ഇടപെട്ടില്ല. അമിത രക്തസ്രാവം […]

Kerala News

കൊല്ലം റെയിൽവേ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകന് പോലീസ് മർദ്ദനം; മുഖ്യ മന്ത്രിക്ക് പരാതി നൽകി

കൊല്ലം റെയിൽവെ സ്റ്റേഷനിൽ വച്ച് മാധ്യമ പ്രവർത്തകനെ പോലീസ് കാരണമില്ലാതെ മർദിച്ചതായി പരാതി. വർത്തമാനം പത്രത്തിന്റെ പത്രാധിപൻ ആസിഫ് അലിയെ ആണ് കൊല്ലം റെയിൽവെ സ്റ്റേഷനിലെ പോലീസുകാർ ഉപദ്രവിച്ചത്. സംഭവത്തിൽ ആസിഫ് അലി മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകി. ഔദ്യോഗിക ആവശ്യത്തിന് ശേഷം കൊല്ലത്തുനിന്ന് കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്ന ആസിഫ് അലിയെ ട്രെയിൻ കയറാനായി പോകുമ്പോൾ പോലീസുദ്യോഗസ്ഥൻ തടഞ്ഞ് വെച്ച് തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടു. എന്തിനാണെന്ന് ചോദിച്ചതോടെ , പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി മർദിച്ചതായും […]

Kerala News

ചായ തണുത്തെന്നാരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തൊഴിച്ച വിനോദസഞ്ചാരിയെ ടൂറിസ്റ്റ് ബസ് തടഞ്ഞ് ആക്രമിച്ചു

  • 14th March 2022
  • 0 Comments

ചായ തണുത്തുപോയെന്നാരോപിച്ച് ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തൊഴിച്ച വിനോദസഞ്ചാരിയെ ടൂറിസ്റ്റ് ബസ് തടഞ്ഞ് ആക്രമിച്ചു. ശനിയാഴ്ച്ച രാത്രി മൂന്നാര്‍ ടോപ്പ് സ്റ്റേഷനിലെ ഹോട്ടലില്‍ വെച്ചായിരുന്നു മര്‍ദനത്തിന് ആസ്പദമായ സംഭവം നടന്നത്. മലപ്പുറം സ്വദേശികളായ 38 പേരടങ്ങുന്ന സംഘം രാത്രി ചായകുടിക്കാനായി ഹോട്ടലില്‍ എത്തിയതായിരുന്നു. എന്നാല്‍ ചായ തണുത്തുപോയെന്നാരോപിച്ച് സംഘത്തിലൊരാള്‍ ചായ ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തൊഴിച്ചു. തുടര്‍ന്ന് യുവാക്കളും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ സഞ്ചാരികള്‍ ബസില്‍ കയറി രക്ഷപ്പെട്ടു.എന്നാല്‍ ഇതിനിടെ ബൈക്കില്‍ സംഘമായി എല്ലപ്പെട്ടിയിലെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ […]

error: Protected Content !!