Kerala News

യാത്രയ്‌ക്കിടെ മലബാർ എക്സ്‌പ്രസിൽ ഒരാൾ തൂങ്ങിമരിച്ച നിലയിൽ

ഓടിക്കൊണ്ടിരുന്ന മലബാർ എക്സ്പ്രസിന്റെ ശുചിമുറിയിൽ ഒരാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യാത്രക്കാരാണ് മൃതദേഹം കണ്ടത് ട്രയിന്‍ കൊല്ലത്ത് എത്തിച്ച് മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.കായംകുളത്തിനും കൊല്ലത്തിനുമിടയിലാണ് യാത്രയ്ക്കിടെ ശുചിമുറിയിൽ ഒരാൾ തൂങ്ങിനിൽക്കുന്നത് യാത്രക്കാർ കണ്ടത്. ഉടൻ റെയിൽവേ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് കൊല്ലത്ത് എത്തിയപ്പോൾ ട്രെയിൻ ‍അവിടെ പിടിച്ചിട്ടു.ഒന്നര മണിക്കൂറോളം കൊല്ലം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ട ശേഷമാണ് മലബാർ എക്സ്പ്രസ് യാത്ര തുടർന്നത്.ട്രെയിൻ കായംകുളത്തെത്തിയപ്പോൾ മരിച്ചയാൾ അംഗപരിമിതരുടെ ബോഗിയിൽ കയറുന്നതായി ഗാർഡ് കണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ഉദ്യോഗസ്ഥർ ഇറക്കിവിട്ടെങ്കിലും ഇയാൾ വീണ്ടും കയറി. കൊല്ലത്തെത്തിയപ്പോൾ ശുചിമുറി തുറക്കാതിരുന്നതോടെയാണു തള്ളിത്തുറന്നത്. ഉടുത്തിരുന്ന ലുങ്കിയിലാണ് തൂങ്ങിമരിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!