നാഷണല്‍ വടംവലി മത്സരത്തിൽ കേരളത്തിന് അഞ്ച് സ്വര്‍ണവും ഒരു വെങ്കലവും. മഹാരാഷ്ട്ര സാങ്ക്ളി മിരാജില്‍ നടന്ന 22-ാമത് സബ് ജൂനിയര്‍, 32-ാമത് ജൂനിയര്‍ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച ആറ് കാറ്റഗറിയില്‍ അഞ്ച് സ്വര്‍ണവും ഒരു വെങ്കലവും കേരളത്തിലെ കുട്ടികള്‍ നേടി.
സബ്ബ് ജൂനിയര്‍ അണ്ടര്‍ 15-440, അണ്ടര്‍ 17 -480, ജൂനിയര്‍ അണ്ടര്‍ 19-520 (മിക്സഡ്), 540,560 കിലോ വിഭാഗങ്ങളില്‍ സ്വര്‍ണ്ണവും, അണ്ടര്‍ 17 – 500 കിലോ വിഭാഗത്തില്‍ വെങ്കലവുമാണ് കേരളം വലിച്ച് നേടിയത്.
സംസ്ഥാന പ്രസിസണ്ട് ജോസഫ് വാഴയ്ക്കല്‍, സെക്രട്ടറി പി എം അബൂബക്കര്‍, ടെക് നിക്കല്‍ കമ്മിറ്റി ചെയര്മാന് ആര് രാമനാഥന് എന്നിവരുടെ നേതൃത്വത്തില്‍ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തത്. ബാബു കോട്ടപ്പാറ (കാസര്‍കോട്), പി.കെ.റഷീദ് എറണാകുളം, പി.എം. റെനീഷ് ഏറണാകുളം, അരുണ്‍കുമാര്‍ ആലപ്പുഴ എന്നിവരാണ് ടീം പരിശീലകര്‍. ഷാന്‍ മുഹമ്മദ് മുവാറ്റുപുഴ, എം.എസ്.നിതു എന്നിവരാണ് ടീം മാനേജര്‍