Kerala News

യു എ ഇ സന്ദര്‍ശനവേളയില്‍ സ്റ്റാലിന്‍ ധരിച്ച ജാക്കറ്റിന്റെ വില 17 കോടിയെന്ന് പ്രചരിപ്പിച്ചു; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

യു എ ഇ സന്ദര്‍ശനവേളയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ധരിച്ച ജാക്കറ്റിന്റെ വില 17 കോടിയെന്ന് പ്രചരിപ്പിച്ച യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. യുവമോര്‍ച്ച സേലം വെസ്റ്റ് ജില്ലാ സെക്രട്ടറിയായ എടപ്പാടി സ്വദേശി അരുള്‍ പ്രസാദാണ് പിടിയിലായത്. ധനമന്ത്രി പളനിവേല്‍ ത്യാഗരാജനില്‍നിന്ന് ലഭിച്ച വിവരമെന്ന പേരിലാണ് സ്റ്റാലിന്‍ ധരിച്ച ജാക്കറ്റിന്റെ വിലയെക്കുറിച്ചുള്ള സന്ദേശം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

ജാക്കറ്റ് ധരിച്ചുകൊണ്ടുള്ള സ്റ്റാലിന്റെ ചിത്രം സഹിതമായിരുന്നു ഇയാളുടെ പ്രചാരണം. സംഭവത്തില്‍ കേസെടുത്ത പോലീസ് എടപ്പാടിയില്‍നിന്ന്ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കുമെന്ന് തമിഴ്നാട് പോലീസിന്റെ മുന്നറിയിപ്പുണ്ട്. ഇതിനായി പ്രത്യേക സെല്‍ രൂപവത്കരിക്കാന്‍ ഒരുങ്ങുകയാണ്.വെള്ള മുണ്ടും ഷർട്ടുമണിഞ്ഞ് മാത്രം ജനങ്ങൾക്ക് മുന്നിലെത്താറുള്ള സ്റ്റാലിൻ യു എ ഇ സന്ദർശനവേളയിൽ കോട്ടും സ്യൂട്ടുമാണ് ധരിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!