Kerala News

യു എ ഇ സന്ദര്‍ശനവേളയില്‍ സ്റ്റാലിന്‍ ധരിച്ച ജാക്കറ്റിന്റെ വില 17 കോടിയെന്ന് പ്രചരിപ്പിച്ചു; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

  • 30th March 2022
  • 0 Comments

യു എ ഇ സന്ദര്‍ശനവേളയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ധരിച്ച ജാക്കറ്റിന്റെ വില 17 കോടിയെന്ന് പ്രചരിപ്പിച്ച യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. യുവമോര്‍ച്ച സേലം വെസ്റ്റ് ജില്ലാ സെക്രട്ടറിയായ എടപ്പാടി സ്വദേശി അരുള്‍ പ്രസാദാണ് പിടിയിലായത്. ധനമന്ത്രി പളനിവേല്‍ ത്യാഗരാജനില്‍നിന്ന് ലഭിച്ച വിവരമെന്ന പേരിലാണ് സ്റ്റാലിന്‍ ധരിച്ച ജാക്കറ്റിന്റെ വിലയെക്കുറിച്ചുള്ള സന്ദേശം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ജാക്കറ്റ് ധരിച്ചുകൊണ്ടുള്ള സ്റ്റാലിന്റെ ചിത്രം സഹിതമായിരുന്നു ഇയാളുടെ പ്രചാരണം. സംഭവത്തില്‍ കേസെടുത്ത പോലീസ് എടപ്പാടിയില്‍നിന്ന്ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ നടത്തുന്ന […]

National News

2022ല്‍ പ്രധാനമന്ത്രിയുടെ ആദ്യ വിദേശ യാത്ര യുഎഇയിലേക്ക്;ദുബൈ എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിക്കുക പ്രധാന ലക്ഷ്യം.

  • 29th November 2021
  • 0 Comments

അടുത്ത വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വിദേശയാത്ര യുഎഇയിലേക്ക്. ദുബൈ എക്‌സ്‌പോ 2020ലെ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിക്കുകയാത്രയുടെ പ്രധാന ലക്ഷ്യം.കൂടാതെ യുഎഇ ഭരണാധികാരികളുമായി അദ്ദേഹം ചര്‍ച്ച നടത്തും. 75-ാം സ്വാതന്ത്യ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വിവിധ രംഗങ്ങളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതാണ് ദുബൈ എക്‌സ്‌പോയിലെ ഇന്ത്യന്‍ പവലിയന്‍. നാല് നിലകളുള്ള പവലിയന്‍ ഇതിനോടകം തന്നെ നാല് ലക്ഷത്തിലധികം ആളുകള്‍ സന്ദര്‍ശിച്ചു. 2015ലും 2018ലും 2019ലും മോദി യുഎഇ സന്ദര്‍ശിച്ചിരുന്നു.

error: Protected Content !!