Kerala News

സിപിഐഎം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണം;കോടിയേരി ബാലകൃഷ്ണന് കത്ത് നല്‍കി ജി സുധാകരന്‍

സിപി ഐ എം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ജി സുധാകരൻ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്തു നല്‍കി. പ്രായപരിധി മാനദണ്ഡം പരിഗണിച്ച് സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കണപ്പെടുമെന്നും രൂക്ഷമായി വിമർശനം നേരിടേണ്ടി വരും എന്ന് മുൻകൂട്ടി കണ്ടാണ് കത്ത് നൽകിയത് എന്നാണ് സൂചന.അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വീഴ്ച്ച പറ്റിയെന്ന് സിപിഐഎം നേരത്തെ അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിച്ച റിപ്പോർട്ടിലായിരുന്നു കണ്ടെത്തൽ. ജി സുധാകരൻ്റെ പേര് പരാമർശിക്കാതെയായിരുന്നു റിപ്പോർട്ട്. നേരത്തെ സുധാകരനെതിരെ ജില്ലാ കമ്മറ്റിയിലും അതിരൂക്ഷ വിമർശനം ഉയർന്നിരുന്നു.
സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് സുധാകരന്‍ കത്ത് നല്‍കിയത്. പാര്‍ട്ടി സെക്രട്ടറിക്ക് പുറമെ, മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം ആവശ്യപ്പെട്ട് കത്തു നല്‍കിയിട്ടുണ്ട്.
കത്തു നല്‍കിയ കാര്യം ജി സുധാകരന്‍ മാധ്യമങ്ങളോട് നിഷേധിച്ചില്ല. കത്ത് നല്‍കിയ കാര്യം ആരോടും പറഞ്ഞിട്ടില്ല. താന്‍ സംസ്ഥാന കമ്മിറ്റിയില്‍ തുടരണോയെന്ന കാര്യം സമ്മേളനമാണ് തീരുമാനിക്കുകയെന്നും ജി സുധാകരന്‍ പ്രതികരിച്ചു.

75 വയസ്സുള്ള ജി സുധാകരന് ഇളവു ലഭിക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തുടരാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പാര്‍ട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്തു നല്‍കിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!