Kerala News

തടഞ്ഞു;ചേർത്ത് പിടിച്ചു കിരണ്‍ ശ്യാമിന് അഭിനന്ദനം, പോലീസിന്റെ പ്രശസ്തി പത്രം

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച മാനസികാസ്വാസ്ഥ്യമുള്ളയാളെ കാണികളുടെ മര്‍ദ്ദനത്തില്‍ നിന്ന് സംരക്ഷിച്ച അരുവിക്കര സബ് ഇന്‍സ്പെക്ടര്‍ കിരണ്‍ ശ്യാമിന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പ്രശസ്തിപത്രം സമ്മാനിച്ചു.പൂവച്ചല്‍ സ്‌കൂള്‍ അങ്കണത്തില്‍ വ്യാഴാഴ്ച നടന്ന സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഉദ്ഘാടനവുമായി ബന്ധപെട്ട് 53 സ്‌കൂളുകള്‍ നാടിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കവേ കാണികളുടെ കൂട്ടത്തില്‍ നിന്ന് വേദിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു ധനുവച്ചപുരം കൊല്ലയില്‍ സ്വദേശി. മുഖ്യമന്ത്രിയെ കാണണമെന്നായിരുന്നു ആവശ്യം. വേദിയില്‍ നിന്നും പുറത്തേക്കു കൊണ്ടുവന്നപ്പോള്‍ പുറത്തുള്ള പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ആരംഭിക്കുകയായിരുന്നു.
അടിയേറ്റു താഴെവീണ ഇദ്ദേഹത്തെ രക്ഷിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന അരുവിക്കര എസ്‌.ഐ. കിരൺ ശ്യാം അദ്ദേഹത്തിന്റെ പുറത്തു കിടന്നു. എസ്‌.ഐ.ക്കും പ്രവർത്തകരുടെ അടിയേറ്റു. അഞ്ചു മിനിറ്റോളം എസ്‌.ഐ. അങ്ങനെ കിടന്നു. തുടർന്ന്‌ കൂടുതൽ പോലീസ്‌ സ്ഥലത്തെത്തി ഇയാളെ മാറ്റി.

സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ എസ് ഐ കിരൺ ശ്യാമിന് അഭിനന്ദനങ്ങളുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസം കേരളാ പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും ഇതിന്റെ ചിത്രം പങ്കുവെച്ചിരുന്നു. പിന്നാലെയാണ് സംസ്ഥാന പോലീസിന്റെ പ്രശസ്തി സമ്മാനിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!