Kerala News

പോലീസ് മണ്ണ് മാഫിയയെ സംരക്ഷിക്കുന്നു; നൂറനാട് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തിൽ സംഘർഷം

  • 10th November 2023
  • 0 Comments

ആലപ്പുഴ നൂറനാട് കുന്നിടിച്ച് മണ്ണെടുക്കുന്നതിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിൽ സംഘർഷം. കായംകുളം-പുനലൂർ റോഡിലെ പ്രതിഷേധ മാർച്ചിനിടയിലാണ് പോലീസുമായി സംഘർഷമുണ്ടായത്.സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ മാവേലിക്കര എംഎൽഎ അരുൺ കുമാർ ഉൾപ്പടെയുളളവർ പങ്കെടുക്കുന്നുണ്ട്. പോലീസ് മണ്ണ് മാഫിയയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പൊലീസ് ജനങ്ങൾക്കൊപ്പം നിൽക്കണമെന്നും അരുൺ കുമാർ പറഞ്ഞു. സ്ത്രീകൾ ഉൾപ്പടെയുളള പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. മാധ്യമപ്രവർത്തകർക്ക് നേരെയും പോലീസ് കയർക്കുകയുണ്ടായി. എന്നാൽ തങ്ങളെ അറസ്റ്റ് ചെയ്താൽ പ്രതിഷേധം അവസാനിക്കുകയില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. […]

Kerala News

മദ്യലഹരിയിലെത്തി എസ്ഐയുടെ അതിക്രമം; കടയിൽ കയറി ഉടമയെയും കുടുംബത്തെയും മർദ്ദിച്ചതായി പരാതി

  • 21st September 2023
  • 0 Comments

നെടുമ്പാശ്ശേരി കരിയാട് മദ്യലഹരിയിലെത്തി എസ്ഐയുടെ അതിക്രമം. കടയിൽ കയറി ഉടമയെയും കുടുംബത്തെയും ആക്രമിച്ചതായി പരാതി. സി.ആർ.വി വാഹനത്തിലെത്തിയ എസ്ഐ ഒരു പ്രകോപനം ഇല്ലാതെ ചൂരൽ വീശി അതിക്രമം നടത്തിയെന്നാണ് കരിയാട് സ്വദേശി കടയുടമ കുഞ്ഞുമോന്റെ പരാതിയിൽ പറയുന്നത്. സിആർവി ഡ്യൂട്ടിയിലുണ്ടായിരുന്ന സുനിൽകുമാറിനെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു . അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യ പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി വ്യക്തമായി. സുനിൽ കുമാറിനെതിരെ നടപടി ഉടനുണ്ടാകും. കട പൂട്ടി വീട്ടിലേക്ക് ഇറങ്ങാനൊരുങ്ങുകയായിരുന്നു കുഞ്ഞുമോനും ഭാര്യയും സ്കൂൾ വിദ്യാർത്ഥിയായ […]

Kerala

കുടുംബ സഹായനിധി വിതരണം ചെയ്തു

  • 19th September 2023
  • 0 Comments

സർവീസിൽ ഇരിക്കെ മരണപ്പെട്ട തിരുവനന്തപുരം റൂറൽ എസ് എസ് ബി ഡിറ്റാച്ച്മെന്റിലെ പോലീസ് ഉദ്യോഗസ്ഥൻ മണികണ്ഠന്റെ കുടുംബത്തിനായി തിരുവനന്തപുരം റൂറൽ ജില്ല കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി സമാഹരിച്ച കുടുംബ സഹായനിധി ഇൻറലിജൻസ് മേധാവി മനോജ് എബ്രഹാം ഐ പി എസ് വിതരണം ചെയ്തു. കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ല പ്രസിഡൻറ് വിജു. റ്റി യുടെ അധ്യക്ഷതയിൽ തിരുവനന്തപുരം തേക്കുംമൂട് വക്കം മൗലവി ഹാളിൽ നടന്ന യോഗത്തിൽ എസ് […]

Kerala News

കണ്ണീര്‍പൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ്; ചാന്ദ്നിയുടെ കൊലപാതകത്തിലെ വിമർശനങ്ങൾക്ക് മറുപടിയുമായി പോലീസ്

  • 30th July 2023
  • 0 Comments

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ കൊലപാതകക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി കേരളാ പൊലീസ്.പെണ്‍കുട്ടിയെ കാണാതായിയെന്ന പരാതി ലഭിച്ചത് മുതല്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്ക് അരിക്കിലെത്തിക്കാന്‍ ആയില്ലെന്നത് നിങ്ങളെപ്പോലെ തന്നെ ഓരോ പൊലീസുദ്യോഗസ്ഥനും വേദനയാണെന്ന് കേരള പൊലീസ് ഫേസ്ബുക്കിലൂടെ പറഞ്ഞു കേരള പോലീസിന്റെഫേസ്ബുക്ക് പോസ്റ്റ് ”കണ്ണീര്‍പൂക്കളെപ്പോലും കൂരമ്പുകളാക്കുന്നവരോടാണ്.. ഇന്നലെ വൈകുന്നേരം 7 മണിക്ക് പരാതി ലഭിക്കുന്നതുമുതല്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. ആ കുഞ്ഞിനെ ജീവനോടെ മാതാപിതാക്കള്‍ക്കരികില്‍ എത്തിക്കുകയെന്നതായിരുന്നു ഞങ്ങളുടെ […]

Kerala News

മൂന്ന് മണിക്കൂറിനിടെ അഞ്ച് സ്ഥാപനങ്ങളില്‍ മോഷണം;മുഖം മറച്ച് കമ്പിപ്പാരയുമായി എത്തിയ കള്ളനെ തേടി പൊലീസ്

  • 25th July 2023
  • 0 Comments

തിരുവനന്തപുരം ബാലരാമപുരത്ത് വ്യാപാരികളെ ഞെട്ടിച്ച് മോഷണ പരമ്പര. മൂന്ന് മണിക്കൂറിനിടെ മൂന്ന് ജ്വല്ലറികളിലും രണ്ട് വസ്ത്രവിപണന ശാലകളിലുമാണ് കള്ളൻ കയറിയത്. ബാലരാമപുരം ദേശീയപാതക്കരികിലെ കടകളില്‍ ആണ് മോഷണം നടന്നതെന്നതാണ് ശ്രദ്ധേയം. മുഖം മറച്ച് കമ്പിപ്പാരയുമായി എത്തിയ യുവാവാണ് മോഷണം നടത്തിയത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ആദ്യ മോഷണം നടന്നത്. ശേഷം മൂന്നുമണിക്കൂറിനിടെ മറ്റ് നാലു കടകളുടെ പൂട്ട് കൂടി പൊളിച്ച് അകത്ത് കയറുകയായിരുന്നു ബാലരാമപുരം കണ്ണന്‍ ജ്വല്ലറിയില്‍ നിന്ന് ഒരു ലക്ഷം രൂപ വിലവരുന്ന വെള്ളി […]

Kerala News

ഉന്നത ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞ് മാങ്ങ വാങ്ങി മുങ്ങിയ ഉദ്യോഗസ്ഥന് സ്ഥലമാറ്റം

പോത്തൻകോട് മാങ്ങ വാങ്ങി ഉന്നത ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞ് പണം നൽകാതെ മുങ്ങിയെന്ന പരാതിയിൽ ആരോപണ വിധേയനായ ഉഗ്യോഗസ്ഥന് സ്ഥലമാറ്റം. തിരുവനന്തപുരം എ ആര്‍ ക്യാമ്പിലേക്ക് ഇയാളെ സ്ഥലം മാറ്റിയത്.ഉന്നത ഉദ്യോഗസ്ഥർക്ക് നൽകാൻ എന്ന പേരിലാണ് ഇയാൾ മാമ്പഴം വാങ്ങിയത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെയും പോത്തൻകോട് സിഐയുടെയും പേരില്‍ മാമ്പഴം വാങ്ങിയ ശേഷം പണം നല്‍കാതെ കബളിപ്പിച്ച പോലീസുകാരനെതിരെ അന്വേഷണം നടക്കുകയാണ്. പോത്തൻകോട് കരൂർ ക്ഷേത്രത്തിന് സമീപം എം എസ് സ്റ്റോഴ്സ് കടയുടമ ജി.മുരളീധരൻ നായരുടെ കടയിൽ […]

Kerala

ലൈംഗികാതിക്രമ, കൊലപാതക കേസുകളിൽ ഡിഎൻഎ പരിശോധന നിർബന്ധമാക്കാനൊരുങ്ങി കേരളാ പോലീസ്

  • 2nd December 2022
  • 0 Comments

കൊലപാതകം, അസ്വാഭാവിക മരണം, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളിൽ ഡിഎൻഎ പരിശോധന നിർബന്ധമാക്കാൻ തീരുമാനിച്ച് കേരള പോലീസ്. നിലവിൽ അന്വേഷണ ഉദ്യോ​ഗസ്ഥന്റെ നിർദേശ പ്രകാരം അത്യാവശ്യമെന്നും തോന്നുന്ന കേസുകളിൽ മാത്രമേ ഡിഎൻഎ ടെസ്റ്റ് നടത്തുന്നുള്ളൂ. ഇത്തരം കേസുകളിൽ ഡിഎൻഎ ടെസ്റ്റിനുള്ള നടപടികൾ എത്രയും വേഗം ആരംഭിക്കാനും സയന്റിഫിക് ഓഫീസർമാരെ സാമ്പിളുകൾ സൂക്ഷിക്കാൻ ഏൽപിക്കാനും അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴോ കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നോ ഇരകളുടെ വൈദ്യപരിശോധനയ്‌ക്കിടെയോ കണ്ടെടുത്ത സാമ്പിളുകൾ അന്വേഷണ ഉദ്യോഗസ്ഥർ കൈമാറാത്ത സംഭവങ്ങൾ ശ്രദ്ധയിൽ […]

Trending

അമ്മയിൽ നിന്ന് അകറ്റപ്പെട്ട് വിശന്ന് കരഞ്ഞ കുഞ്ഞിന് മുലപ്പാൽ നൽകിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആദരിച്ചു

  • 2nd November 2022
  • 0 Comments

തിരുവനന്തപുരം / കോഴിക്കോട്: അമ്മയിൽ നിന്ന് അകറ്റപ്പെട്ട് വിശന്ന് കരഞ്ഞ കുഞ്ഞിന് മുലപ്പാൽ നൽകി പരിചരിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥ രമ്യയ്ക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻറെയും സംസ്ഥാന പൊലീസ് മേധാവിയുടെ ആദരം. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം. കുടുംബപ്രശ്നത്തെ തുടർന്ന് അമ്മയിൽ നിന്ന് അകറ്റപ്പെട്ട 12 ദിവസം മാത്രം പ്രായമുളള കുഞ്ഞ് വിശന്ന് വാതോരാതെ കരഞ്ഞപ്പോൾ സിവിൽ പൊലീസ് ഓഫിസർ രമ്യയ്ക്ക് കണ്ട് നിൽക്കാൻ കഴിഞ്ഞില്ല. സ്വന്തം മുലപ്പാൽ നൽകി രമ്യ കുഞ്ഞിനെ ഊട്ടി. ശനിയാഴ്ച രാവിലെ […]

Kerala News

കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് പി.എഫ്.ഐ ബന്ധം;വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കേരള പൊലീസ്

  • 4th October 2022
  • 0 Comments

സംസ്ഥാനത്തെ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി ബന്ധമെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് കൈമാറിയെന്ന വാര്‍ത്ത നിഷേധിച്ച് കേരള പൊലീസ്. പിഎഫ്‌ഐ ബന്ധമുള്ള 873 പൊലീസുകാരുടെ വിവരങ്ങള്‍ എന്‍ഐഎ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരള പൊലീസ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ‘കേരള പൊലീസിലെ 873 ഉദ്യോഗസ്ഥര്‍ക്ക് നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് എന്‍.ഐ.എ റിപ്പോര്‍ട്ട് കൈമാറി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്,’ എന്നാണ് […]

National

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി കേരള പോലീസിന് ബന്ധമുണ്ടെന്ന് സംശയം; അന്വേഷണം ഊർജിതമാക്കി എൻഐഎ

  • 4th October 2022
  • 0 Comments

കേരള പോലീസിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരേക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസത്തെ റെയ്ഡ് സംബന്ധിച്ച് നിരോധിത സംഘടനയുടെ ചില പ്രാദേശിക ശക്തി കേന്ദ്രങ്ങളിലെ നേതൃത്വങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ പൊലീസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക ഡിജിപിയ്ക്ക് കൈമാറിയതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസത്തെ റെയ്ഡ് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയ പൊലീസ്ഉദ്യോഗസ്ഥർക്ക് സംഘടനയുടെ സാമ്പത്തിക സഹായമുളളതായി കേന്ദ്ര ഏജൻസികൾ സംശയിക്കുന്നു. സംശയിക്കപ്പെടുന്ന സിവിൽ […]

error: Protected Content !!