Kerala

മുത്തൂറ്റ് ഫിനാന്‍സ് കേരളത്തില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു: ജോലി നഷ്ടപ്പെടുന്നത് 2000 ത്തോളം പേര്‍ക്ക്

മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് പ്രവര്‍ത്തനം കേരളത്തില്‍ നിര്‍ത്തുന്നു. സിഐടിയു സമരത്തെ തുടര്‍ന്നാണ് മുന്നൂറോളം ബ്രാഞ്ചുകള്‍ അടച്ചുപൂട്ടാന്‍ മാനേജ്മെന്റ് തീരുമാനിച്ചു. ഇതോടെ രണ്ടായിരത്തിലധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇത് സംബന്ധിച്ച് ജനറല്‍ മാനേജര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. .

കേരളത്തില്‍ മുന്നൂറോളം ബ്രാഞ്ചുകളിലാണ് സിഐടിയു പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നത്. സമരം നടക്കുന്ന ബ്രാഞ്ചുകളില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയാണ്. സിഐടിയു സമരം തുടര്‍ന്നാല്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് മുത്തൂറ്റ് മാനേജ്മെന്റ് പറയുന്നത്.

ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടാണ് കഴിഞ്ഞ മൂന്ന് വര്‍ഷമായി മുത്തൂറ്റിന്റെ വിവിധ ബ്രാഞ്ചുകളില്‍ സിഐടിയു സമരം നടത്തുന്നത്. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. സമവായ ചര്‍ച്ചയ്ക്ക് മുത്തൂറ്റ് മാനേജ്മെന്റ് തയ്യാറായില്ലെന്നാണ് സിഐടിയു നേതൃത്വം പറയുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!