Kerala News

കുസൃതി കാണിച്ചതിന് മകന്റെ കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ച് അമ്മയുടെ ക്രൂരത

ഇടുക്കി ശാന്തൻപാറയിൽ അഞ്ചര വയസുള്ള മകന്റെ കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ച് അമ്മയുടെ ക്രൂരത. കുസൃതി കൂടുതൽ കാണിച്ചതിനാണ് ശാന്തൻപാറ പേത്തൊട്ടി സ്വദേശി അവിനേഷിന്റെ രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ചത് . അമ്മ ഭുവനയാണ് പൊള്ളിച്ചതെന്ന് കുട്ടി പറഞ്ഞു.
കുസൃതി കൂടുതൽ കാണിച്ചതിനും തന്നെ അനുസരിക്കാതെ സമീപത്തെ വീടുകളിൽ പോയതിനുമുള്ള ശിക്ഷയായാണ് കുട്ടിയുടെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചതെന്നാണ് അമ്മ ഭുവന പറഞ്ഞത്.തമിഴ്നാട് സ്വദേശികളാണ് ഇവർ.

കുട്ടിയുടെ ശരീരത്തിലെ പൊള്ളൽ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് അമ്മക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ചൈൽഡ് ലൈൻ ഇടപെട്ട് വിദഗ്ധ ചികിത്സക്ക് വേണ്ടി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിലേറ്റ പൊള്ളലിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് ചികിത്സിച്ച ഡോക്ടറും സ്ഥിരീകരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!