അടൂരിലെ യുവതിയുടെ മരണം: പ്രതി അരുണ്‍ മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും സ്വത്ത് കൈക്കലാക്കാന്‍ ശ്രമിച്ചെന്നും ഷഹാനയുടെ മാതാവ്
പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി അരുണിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. മരിച്ച ഷഹാനയെ പ്രതി മതം മാറാന്‍ നിര്‍ബന്ധിച്ചിരുന്നതായും സ്ഥിരമായി ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായും മാതാവ് ഷീജ വെളിപ്പെടുത്തി. ഷഹാനയുടെ വീടും വസ്തുവും സാലറിയും കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതെന്നും കുടുംബം ആരോപിക്കുന്നു. ഷഹാനയ്ക്ക് സ്ഥിരമായ വരുമാനമുള്ളതിനാല്‍ പ്രതി അരുണ്‍ നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നു. സ്വന്തമായി മൊബൈല്‍ ഫോണ്‍ വാങ്ങാനും മറ്റ് […]









