Kerala News

എല്‍ജെഡി വിട്ട ഷെയ്ഖ് പി ഹാരിസ് സിപിഎമ്മിലേക്കെന്ന് സൂചന;കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി

എല്‍.ജെ.‍ഡിയില്‍ നിന്ന് രാജിവച്ച ഷെയ്ഖ് പി.ഹാരിസ് സിപിഎമ്മിലേക്ക്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് പാര്‍ട്ടിയില്‍ ചേരുന്നതിനു ധാരണയായത്. കഴിഞ്ഞ ദിവസമാണ് എല്‍ജെഡി ജനറല്‍ സെക്രട്ടറിയായിരുന്ന ഷെയ്ഖ് പി.ഹാരിസും മറ്റ് നേതാക്കളും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചത്.കോടിയേരി ബാലകൃഷ്ണൻ കാര്യങ്ങൾ വിശദീകരിച്ചെന്ന് ഷെയ്ക് പി ഹാരിസ് വ്യക്തമാക്കി.വിമതനീക്കത്തിന്റെ പേരില്‍ പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റിയതിനു പിന്നാലെയാണ് ഷെയ്ഖ് പി ഹാരിസ് എല്‍ജെഡിയില്‍നിന്നു രാജിവച്ചത്. ഷെയ്ഖിനൊപ്പം അങ്കത്തില്‍ അജയകുമാര്‍, വി രാജേഷ് പ്രേം എന്നിവരും പാര്‍ട്ടി വിട്ടിരുന്നു. ഇവര്‍ സിപിഎമ്മില്‍ ചേരുമോയെന്നു വ്യക്തമല്ല.
അതേസമയം കേരളത്തിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാൻ രണ്ട് വിഭാഗം വർഗ്ഗീയ ശക്തികൾ നടത്തുന്ന കൊലപാതക രാഷ്ട്രീയം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേരളത്തെ ചോരക്കളമാക്കാൻ വർഗീയ ശക്തികൾ നടത്തുന്ന തീക്കളിക്കെതിരെ എല്ലാ മതനിരപേക്ഷ വിശ്വാസികളും കുടുംബങ്ങളും രംഗത്തെ് വരണമെന്ന് സിപിഐഎം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!