ശബരിമല യുവതീപ്രവേശന വിഷയത്തിൽ മുന്‍കൈ എടുക്കെണ്ടെന്ന് സി.പി.എം. വിഷയത്തില്‍ വിശ്വാസികളുടെ വികാരത്തെ മാനിക്കണമെന്നും, വിശ്വാസികളെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും സംസ്ഥാന കമ്മിറ്റി യോഗത്തിൽ അഭിപ്രായപ്പെട്ടു.
ജനങ്ങളെ വെറുപ്പിച്ചു കൊണ്ടുള്ള സംഘടനാപ്രവര്‍ത്തന ശൈലി മാറണമെന്ന് തിരുത്തല്‍ രേഖയില്‍ പറയുന്നു. പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് ജനങ്ങളുടെ ഇടയിലേക്ക് പ്രവര്‍ത്തകര്‍ ചെല്ലണം. വിനയത്തോടെ ജനങ്ങളോട് ഇടപെടണം. പാര്‍ട്ടി ഈശ്വരവിശ്വാസത്തിന് എതിരല്ലെന്ന് വീട്ടമ്മമാരെ ബോധ്യപ്പെടുത്താനുള്ള ക്യാമ്പയിനുകള്‍ നടത്തും. തെറ്റുതിരുത്തല്‍ രേഖ സംബന്ധിച്ച് ചര്‍ച്ച നടക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സമിതി ഇന്നവസാനിക്കും.