ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജയിൽ മോചിതനായി. ആര്യനെ സ്വീകരിക്കാൻ മന്നത്തിൽ നിന്നും വാഹനവ്യൂഹമെത്തി. പിതാവ് ഷാരൂഖ് ഖാനും ജയിലിൽ എത്തിയിരുന്നതായാണ് സൂചന.
ശനിയാഴ്ച രാവിലെ തന്നെ ആര്യന്റെ അഭിഭാഷകർ ജാമ്യത്തിന്റെ പകർപ്പ് ജയിലിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് ജയിൽ നടപടികൾ പൂർത്തിയായത്.വ്യാഴാഴ്ചയാണ് കോടതി ആര്യന് ജാമ്യം അനുവദിച്ചത്.അറസ്റ്റിലായി നാല് ആഴ്ചയ്ക്കു ശേഷമാണ് ആര്യന് ജയില്‍മോചിതനാകുന്നത്. ജാമ്യം ലഭിച്ചിട്ടും നിശ്ചിതസമയത്തിനുള്ളില്‍ രേഖകള്‍ ഹാജരാക്കാന്‍ കഴിയാതിരുന്നതുകൊണ്ട് വെള്ളിയാഴ്ച ജയിലില്‍നിന്നു പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
#WATCH Aryan Khan released from Mumbai's Arthur Road Jail few weeks after being arrested in drugs-on-cruise case pic.twitter.com/gSH8awCMqo
— ANI (@ANI) October 30, 2021

