കുന്ദമംഗലം സബ് ഇൻസ്പെക്ടർ വിൻസെന്റ് എസ് വിയ്ക്ക് സർക്കാരിന്റെ ഗുഡ് സർവീസ് എൻട്രി. ഫറോക്ക് സ്റ്റേഷൻ സർവീസ് സമയത്ത് നടന്ന ലഹരിവേട്ടയിൽ 16 കിലോയോളം വരുന്ന കഞ്ചാവ് പിടിക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിന്റെയും പശ്ചാത്തലത്തിലാണ് ഗുഡ് സർവീസ് എൻട്രി ലഭിച്ചത് 2016 ൽആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത് .വിൻസെന്റ് എസ് ഐ ക്ക് പുറമെ മലപ്പുറം ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ വിപിൻ കെ വേണുഗോപാലിനും നല്ലളം സ്റ്റേഷനിലെ സീനിയർ സി പി ഒ സിന്ധു ഫറോക്ക് സ്റ്റേഷനിലെ സീനിയർ സി പി ഒ പി പി മനോഹരം എന്നിവർക്കുമാണ് ഗുഡ് സർവീസ് എൻട്രി ലഭിച്ചിരിക്കുന്നത്. സിറ്റി പോലീസ് കമ്മീഷ്ണർ എ വി ജോർജ് ആണ് അംഗീകാരം നൽകിയത്
കുന്ദമംഗലം സബ് ഇൻസ്പെക്ടർ വിൻസെന്റ് എസ്.വിയ്ക്ക് ഗുഡ് സർവീസ് എൻട്രി

