Kerala

RSS -ഭാരതത്തിൽ താലിബാനിസം നടപ്പിലാക്കാൻ ശ്രമിക്കുന്നു; യൂത്ത് കോൺഗ്രസ്

RSS -ഭാരതത്തിൽ താലിബാനിസം നടപ്പിലാക്കാൻ ശ്രമിക്കുന്നു. യൂത്ത് കോൺഗ്രസ് .
**
കുന്ദമംഗലം:അന്നം തരുന്ന കർഷകർക്കെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ചും ഉത്തർപ്രദേശിലെ ലിംഖാപുരിൽ സമരം ചെയ്യുന്ന കർഷകരെ സന്ദർശിക്കാൻ എത്തിയ പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചു കൊണ്ടും യൂത്ത് കോൺഗ്രസ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് പ്രതിഷേധ ജ്വാല നടത്തി. RSS ഭാരതത്തിൽ താലിബാനിസം നടപ്പിലാക്കുകയാണ്.ന്യായമായ ആവശ്യങ്ങൾക്കായി സമരം ചെയ്ത കർഷകരെ കൂട്ടക്കൊല ചെയ്തതും കർഷകരുടെ കുടുംബത്തെ സന്ദർശിച്ച പ്രിയങ്ക ഗാന്ധിയെ വാറണ്ട് പോലും ഇല്ലാതെ അറസ്റ്റ് ചെയ്തതും ഇതിനു ഉദാഹരണമാണെന്നും പ്രതിഷേധജ്വാല ഉൽഘാടനം ചെയ്തു കൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി വിനോദ് പടനിലം പറഞ്ഞു. യൂത്ത്കോൺഗ്രസ് അസംബ്ലി പ്രസിഡന്റ് സുജിത്ത് കാഞ്ഞോളി അദ്ധ്യക്ഷത വഹിച്ചു. ടി കെ – ഹിതേഷ് കുമാർ, സി.വി – സംജിത്ത്, അനിഷ് പാലാട്ട്, ജിജിത്ത് പൈങ്ങോട്ടുപുറം, കെ പി -ചരോഷ്,അക്ഷയ് ശങ്കർ, ഹർഷൽ പറമ്പിൽ,എന്നിവർ സംസാരിച്ചു. ബൈജു തീ കുന്നുമ്മൽ,ജിനിഷ് കുറ്റിക്കാട്ടൂർ, ഫഹദ് പാഴൂർ,രജിൻ ദാസ്,ദിലീപ്.സി കെ-അരുൺലാൽ, അഡ്വ: ഷൈജു, സുനിൽദാസ് കോരം കണ്ടി,യദു കാവാട്ട്,പ്രലോബ്‌. എന്നിവർ നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!