National News

ഇന്നലത്തേക്കാൾ 36 ശതമാനം വർധന; 24 മണിക്കൂറിനിടെ 38,353 പേര്‍ക്ക് കോവിഡ്; 498 മരണം

രാജ്യത്ത് കോവിഡ് രോഗികളിൽ ഇന്നലത്തേക്കാൾ 36 ശതമാനം വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,353 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളത് 3,86,351 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 498 മരണമാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

രോഗമുക്തി നിരക്ക് 97.45 ശതമാനമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞദിവസം 28,204 പേര്‍ക്കാണ് രോഗം ബാധിച്ചത്.

കോവിഡ് രോഗബാധിതരുടെ നിരക്ക് ജില്ലകളില്‍ വര്‍ധിക്കുന്ന പ്രവണതയാണ് കാണുന്നത്. ഓഗസ്റ്റ് മൂന്നിലെ ആഴ്ചയില്‍ 18 ആയിരുന്നത് 37 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ 44 ജില്ലകളില്‍ പ്രതിവാര ടിപിആര്‍ 10 ശതമാനത്തിന് മുകളിലാണ്. കേരളത്തിലാണ് ഒരു ലക്ഷത്തിന് മുകളില്‍ രോഗികളുള്ളത്. കേരളം അടക്കം ഒമ്പതു സംസ്ഥാനങ്ങളിലെ 37 ജില്ലകളില്‍ സ്ഥിതി ആശങ്കാജനകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചിപ്പിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!