News Sports

അതിര് വിട്ട് ഇംഗ്ലീഷ് കാണികൾ; ഡെന്മാർക്ക് ഗോളിയുടെ കണ്ണിലേക്ക് ലേസർ പ്രയോഗം

വെംബ്ലി സ്​റ്റേഡിയത്തിൽ ഡെന്മാർക്കിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക്​ വീഴ്​ത്തി ഇംഗ്ലണ്ട്​ യൂറോ ഫൈനലിലെത്തി ചരിത്രം കുറിച്ചു. അപ്പോളും നാണക്കേടായി കാണികളുടെ ​പെരുമാറ്റം. ഇംഗ്ലണ്ടിനെ ജയത്തിലേക്ക്​ നയിച്ച വിവാദ പെനൽറ്റി എടുക്കുന്ന സമയത്തെ ദൃശ്യങ്ങളാണ്​ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്​.

പെനൽറ്റി സേവ്​ ചെയ്യാനായി ഒരുങ്ങുന്ന ഡെന്മാർക്ക്​ ഗോളി കാസ്​പർ ഷി മൈക്കലിന്‍റെ മുഖത്ത്​ പച്ച നിറമുള്ള ലേസർ വെളിച്ചം പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്​. ഹാരി​ കെയ്​ൻ എടുത്ത പെനൽറ്റി ഷി മൈക്കൽ തടുത്തി​ട്ടെങ്കിലും റീ ബൗണ്ടായി വന്ന പന്ത്​ വലയിലെത്തിച്ച്​ കെയ്​ൻ ഇംഗ്ലീഷുകാർക്ക്​ ജയം സമ്മാനിക്കുകയായിരുന്നു.

ഇംഗ്ലീഷ്​ ആരാധകർ മുമ്പും മോശം പ്രവർത്തനങ്ങൾക്ക്​ കുപ്രസിദ്ധി കേട്ടവരാണ്​. ഹൂളിഗൻസ്​ എന്ന്​ പേരുള്ള ആരാധകക്കൂട്ടം ഗാലറിയിൽ വംശീയാധിക്ഷേപങ്ങളും കൈയ്യാങ്കളിയും നടത്താറുണ്ട്​. കഴിഞ്ഞ യൂറോകപ്പിനിടെ റഷ്യൻ ഹൂളിഗൻസും ഇംഗ്ലീഷ്​ ഹൂളിഗൻസും തമ്മിൽ പൊരിഞ്ഞ തല്ല്​ നടന്നിരുന്നു.

പെനൽറ്റിയിലേക്ക്​ നയിച്ച റഹിം സ്​റ്റെർലിങ്ങിന്‍റെ മുന്നേറ്റ സമയത്ത്​ ഗ്രൗണ്ടിൽ മറ്റൊരു പന്ത്​ അനാഥമായിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്​. അതുകൊണ്ടും തീർന്നില്ല. ഡെന്മാർക്കിന്‍റെ ദേശീയ ഗാനം മുഴങ്ങു​േമ്പാൾ ഒരു വിഭാഗം കാണികൾ അപമര്യാദയായി പെരുമാറിയതായും ആരോപണണമുണ്ട്​. കാണികളുടെ മോശം പെരുമാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്​.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!