അതിര് വിട്ട് ഇംഗ്ലീഷ് കാണികൾ; ഡെന്മാർക്ക് ഗോളിയുടെ കണ്ണിലേക്ക് ലേസർ പ്രയോഗം
വെംബ്ലി സ്റ്റേഡിയത്തിൽ ഡെന്മാർക്കിനെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് വീഴ്ത്തി ഇംഗ്ലണ്ട് യൂറോ ഫൈനലിലെത്തി ചരിത്രം കുറിച്ചു. അപ്പോളും നാണക്കേടായി കാണികളുടെ പെരുമാറ്റം. ഇംഗ്ലണ്ടിനെ ജയത്തിലേക്ക് നയിച്ച വിവാദ പെനൽറ്റി എടുക്കുന്ന സമയത്തെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പെനൽറ്റി സേവ് ചെയ്യാനായി ഒരുങ്ങുന്ന ഡെന്മാർക്ക് ഗോളി കാസ്പർ ഷി മൈക്കലിന്‍റെ മുഖത്ത് പച്ച നിറമുള്ള ലേസർ വെളിച്ചം പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹാരി കെയ്ൻ എടുത്ത പെനൽറ്റി ഷി മൈക്കൽ തടുത്തിട്ടെങ്കിലും റീ ബൗണ്ടായി വന്ന പന്ത് വലയിലെത്തിച്ച് കെയ്ൻ […]
