Kerala

മോഹനന്‍ വൈദ്യർ മരിച്ച നിലയിൽ

തിരുവനന്തപുരം: വിവാദ പ്രകൃതിചികിത്സകൻ മോഹനന്‍ നായർ എന്ന മോഹനൻ വൈദ്യരെ (65) ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലാണ്​ ശനിയാഴ്​ച രാത്രി ഏഴുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾ വിവരം അറിയിച്ചതനുസരിച്ച് കൗൺസിലറുടെയും പൊലീസിെൻറയും നേതൃത്വത്തിൽ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്കും േപാസ്​റ്റ്​മോർട്ടത്തിനും ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക.

ചേർത്തലയിൽ നിന്ന് രണ്ടുദിവസം മുമ്പാണ് ഇദ്ദേഹം മകനൊപ്പം കാലടിയിൽ എത്തിയത്. ശനിയാഴ്​ച രാവിലെ മുതൽ പനിയും മറ്റു ചില അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നു. വൈകീട്ടോടെ ശ്വാസതടസ്സവും ഛർദിയും ഉണ്ടാവുകയും കുഴഞ്ഞ് വീഴുകയുമായിരുന്നെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ചികിത്സാരീതികളിലെ പ്രത്യേകതകൊണ്ട്​ പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞുനിന്ന ആളായിരുന്നു മോഹനൻ വൈദ്യർ. വൈറസുകൾ ഇല്ല, കാൻസർ എന്ന അസുഖമില്ല തുടങ്ങിയ വാദങ്ങൾ ഉന്നയിച്ചതുവഴി നിരവധി തവണ ഇദ്ദേഹം വിമർശിക്കപ്പെട്ടിരുന്നു. ലൈസൻസില്ലാതെ കോവിഡിന് ചികിത്സ നടത്തിയതിനെത്തുടർന്ന് ഇദ്ദേഹത്തെ കഴിഞ്ഞവർഷം പൊലീസ് അറസ്​റ്റ്​ ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!