Trending

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ കച്ചവടക്കാർക്ക് കോവിഡ് സർട്ടിഫിക്കറ്റ്: യുഡിഎഫ് നേതാക്കൾ നിവേദനം നൽകി

കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ ജൂൺ 23ബുധനാഴ്ചക്കകം കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത വ്യാപാരികൾക്കെതിരെ നടപടി സ്വീകരിക്കും എന്ന കുന്നമംഗലം ഗ്രാമപഞ്ചായത്തിന്റെ തീരുമാനം പുനഃ പരിശോധിക്കണം എന്നാവിശ്യപ്പെട്ട് യു.ഡി.എഫ്പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ന് നിവേദനം നൽകി, യാതൊരു മുന്നൊരുക്കവും ഇല്ലാതെയാണ് പഞ്ചായത്ത്‌ ഇത്തരം ഒരു തീരുമാനം എടുത്തത്, മുഴുവൻ വ്യാപാരികൾക്കും ടെസ്റ്റ്‌ ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ച ശേഷം മാത്രമേ ഇത്തരം വ്യാപാരികളെ ബാധിക്കുന്ന തീരുമാനം എടുക്കാവൂ, മുഴുവൻ വ്യാപാരികൾക്കും എത്രയും പെട്ടന്ന് സ്പോട്ട് രജിസ്ട്രേഷനിലൂടെ കോവിഡ് വാക്സിൻ നല്കുന്നതിനുവേണ്ട നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് പഞ്ചായത്ത്‌ കമ്മിറ്റി ആവിശ്യപ്പെട്ടു. യു.ഡി.എഫ് നേതാക്കളായ സി.വി.സംജിത്ത്, സി.അബ്ദുൽ ഗഫൂർ, പി.ഷൗക്കത്തലി, ഒ.സലീം ,കെ.കെ.സി.നൗഷാദ് തുടങ്ങിയവരാണ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ സന്ദർശിച്ചത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!