Kerala News

സംസ്ഥാനത്ത് വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റിന്റെ ഉപയോഗം വ്യാപകമെന്ന് കണ്ടെത്തൽ

സംസ്ഥാനത്ത് വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റിന്റെ ഉപയോഗം വ്യാപകമെന്ന് കണ്ടെത്തൽ. സംസ്ഥാന അതിർത്തി കടക്കാനുള്ള മാർഗമായാണ് വ്യാജ സർട്ടിഫിക്കറ്റ് കൂടുതലും ഉപയോഗിക്കുന്നത്. ടെസ്റ്റ് റിസൾട്ടിൽ ക്യു ആർ കോഡ് നിർബന്ധമാക്കിയെങ്കിലും ഇത് പരിശോധിക്കാത്തതാണ് ക്രമക്കേട് വർധിക്കാൻ കാരണം.
ലാബുകളുടെ യഥാർത്ഥ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഫോട്ടോഷോപ്പ് ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്നവരോടും കൊടകരയിൽ നിന്ന് കേരളത്തിലേക്ക് വരുന്നവരോടും പണം വാങ്ങിയാണ് തട്ടിപ്പുകാർ വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നതെന്നാണ് കണ്ടെത്തൽ

കർണാടക അതിർത്തിയിൽ കഴിഞ്ഞ ദിവസം വ്യാജ സർട്ടിഫിക്കറ്റുമായി അതിർത്തി കടക്കാൻ ശ്രമിച്ചയാളെ പിടികൂടിയിരുന്നു. കർണാടക പ്രാദേശിക പത്രപ്രവർത്തകനായ അബ്ദുൽ അസീസ് എന്നയാളാണ് അറസ്റ്റിലായത്. സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന ക്യു ആർ കോഡ് പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!