National News

ബ്ലാക്ക് ഫംഗസ്;ഡൽഹിയിലെ മൂന്ന് ആശുപത്രികളിൽ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളൊരുക്കുമെന്ന് അരവിന്ദ് കെജരിവാൾ

രാജ്യത്ത് കൊവിഡിന് പിന്നാലെ ബ്ലാക്ക് ഫംഗസ് ആശങ്ക പടർത്തുകയാണ്. ബ്ലാക്ക് ഫംഗസ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ ഡൽഹിയിലെ മൂന്ന് ആശുപത്രികളിൽ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളൊരുക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞു. ഡൽഹി എൽഎൻജെപി ആശുപത്രി, ജിടിബി ആശുപത്രി, രാജീവ് ഗാന്ധി ആശുപത്രി എന്നിവിടങ്ങളിലാണ് പ്രത്യേക കേന്ദ്രം സജ്ജീകരിക്കുക. ഡൽഹിയിൽ ബ്ലാക്ക് ഫംഗസ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ആരോഗ്യ വിദഗ്ദരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

ഫംഗസിന്റെ കൂടുതൽ വ്യാപനം ഒഴിവാക്കണം. അതിനായി മികച്ച ചികിത്സയാണ് വേണ്ടത്’. മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കായുള്ള മരുന്നുകളുടെ ഏകോപനം, രോഗവ്യാപനം തടയുന്നതിനുള്ള ബോധവത്ക്കരണം തുടങ്ങിയ തീരുമാനങ്ങളും വിദഗ്ദരുമായുള്ള ചർച്ചയിലുണ്ടായി. ബ്ലാക്ക് ഫംഗസ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന ആംഫോറ്റെറിസിൻ-ബി മരുന്നിന്റെ ലഭ്യത കൂടുതൽ കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!