കട്ടാങ്ങൽ: ചേനോത്ത് പുഴയിൽ യുവാവ് മുങ്ങി മരിച്ചു ചേനോത്ത് കിഴക്കേ എടത്തും പൊയിൽ മധുസൂദനൻ്റെയും രാജശ്രീയുടേയും ഏക മകൻ ആദർശ് (19) ആണ് മരിച്ചത്. വെള്ളിയാഴ്ച മൂന്നു മണിയോടെയാണ് യുവാവ് പുഴ കാണാൻ വീട്ടിൽ നിന്നിറങ്ങിയത്. സമീപത്ത് കുളിക്കുകയായിരുന്ന ആളാണ് യുവാവ് പുഴയിൽ മുങ്ങി താഴുന്നത് കണ്ടത്. ഉടൻ തന്നെ ഫയർഫോഴ്സിനെ അറിയിക്കുകയും മുക്കം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും സന്നദ്ധ സേന പ്രവർത്തകരും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.