Kerala News

സ്കൗട്ട് ആൻഡ് ഗൈഡ് സിന്റെ ഒരു കൈത്താങ്ങ്


സംസ്ഥാന ഭാരത് ആന്റ് സ്കൗട്ട് ഗൈഡ്സിന്റെകുന്ദമംഗലം ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ കുന്ദമംഗലം വിദ്യാഭ്യാസ ജില്ലയിലെ പഞ്ചായത്തുകളായ കുന്ദമംഗലം, ചാത്തമംഗലം, കുരുവട്ടൂർ എന്നിവിടങ്ങളിലെ ഡിസി സി യിലേക്ക് ആവശ്യമായ ഓക്സിമീറ്റർ, പി പി ഇ കിറ്റുകൾ, സാനിറ്റൈസർ, സർജിക്കൽ മാസ്ക്കുകൾ തുടങ്ങിയവ വിതരണം ചെയ്തു. ഉദ്ഘാടനം കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്നു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ ലോക്കൽ അസോസിയേഷൻ ഭാരവാഹികളിൽ നിന്നും മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ചടങ്ങിൽ എ എസ് പി മാരായ എം.രാമചന്ദ്രൻ, സി കെ.ബീന, എൽ എ സി ക്രറട്ടറി വിനോദിനി, ട്രഷറർ ജമാലുദ്ദീൻ, ജോയിന്റ് സെക്രട്ടറി സജിന, പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ തിരുവല്ലത്ത്, ശിവാനന്ദൻ, കെ.കെ സി നൗഷാദ് പങ്കെടുത്തു. ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ അബ്ദുൽ ഗഫൂറും,വൈസ് പ്രസിഡന്റ്‌ സുഷമയും, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പുഷ്പയും കുരുവട്ടൂർ പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സനിത, വൈസ് പ്രസിഡന്റ് ശശിധരൻ കെ. മോഹൻദാസ്, പഞ്ചായത്ത് സെക്രട്ടറി റോസമ്മ ജേക്കബ് എന്നിവരും അസോസിയേഷൻ ഭാരവാഹികളിൽ നിന്നും മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!