തിരുവനന്തപുരം: പിഎസ്‌സി ചെയർമാൻ ഡോ എം ആർ ബൈജുവിനെ പുറത്താക്കാൻ നീക്കവുമായി ഗവർണർ. പിഎസ്‌സി ചെയർമാനെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ശിപാർശ നൽകി. കേരള ഗവർണർ സ്ഥാനം ഒഴിയുന്നതിന് ഒരാഴ്ച മുൻപായിരുന്നു രാജേന്ദ്ര വിശ്വനാഥ അർലേക്കറുടെ നീക്കം. പിഎസ്‌സി അംഗങ്ങളെയും പുറത്താക്കണമെന്ന് ശിപാർശ. സംസ്ഥാന ചരിത്രത്തിലാദ്യമാണ് ഗവർണറുടെ ഈ നടപടി. ഭരണഘടനയുടെ ആർട്ടിക്കിൾ 317 പ്രകാരം രാഷ്ട്രപതിക്ക് പിഎസ് സി ചെയർമാനെ പുറത്താക്കാം.
പി.എസ്.സിയുടെ അഭ്യന്തര വിജിലൻസിൻെറ റിപോർട്ടിന് ഒപ്പമാണ് ശുപാർശ നൽകിയത്. ഒരാഴ്ച മുൻപാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർണായക ശുപാർശ നൽകിയത്. പിഎസ്‌സി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കവേയായിരുന്നു ഗവര്‍ണറുടെ അസാധാരണ നീക്കം. ചെയര്‍മാനും അംഗങ്ങളും സംശയനിഴലിലാണെന്നും കാലാവധി കഴിയും മുന്‍പ് ഇവരെ പുറത്താക്കണമെന്നുമാണ് ഗവര്‍ണര്‍ ശിപാര്‍ശ നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ രാഷ്ട്രപതി ഭവന്റെ നിലപാട് നിര്‍ണായകമാകും.
പരീക്ഷ ക്രമക്കേടില്‍ പിഎസ്‌സിക്ക് ഗുരുതര വീഴ്ച നടന്നതായാണ് ആഭ്യന്തര വിജിലന്‍സിന്റെ ക്രൈംബ്രാഞ്ച് എസ്‌ഐടിയുടെയും കണ്ടെത്തല്‍. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ രണ്ട് പിഎസ് സി ഉദ്യോഗസ്ഥരെ കൂടി പ്രതി ചേർക്കാൻ നീക്കം നടക്കുന്നതിനെടയാണ് ഗവർണറുടെ ശിപാർശ പുറത്തുവരുന്നത്. ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് അയക്കും. ഹൈക്കോടതി വിമർശനത്തിന് പിന്നാലെയാണ് ഈ നീക്കം.

