കള്ളന് തോട്: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ കള്ളന് തോട്- കൂളിമാട് റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഏരിമല മുതല്‍ നായര്‍കുഴി വരെ വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.
ജൂലൈ ഒന്‍പത് മുതല്‍ പ്രവൃത്തി തീരുന്നതു വരെ കള്ളന് തോട് ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഏരിമലയില്‍ നിന്ന് വെള്ളലശ്ശേരി വഴി നായര്‍കുഴിയിലോട്ടും കൂളിമാട് ഭാഗത്തുനിന്ന് തിരിച്ചും പോവേണ്ടതാണെന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.