Kerala News

ഇ ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ല ; മലക്കം മറിഞ്ഞ് കെ സുരേന്ദ്രന്‍

 ഇ ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. ഇ ശ്രീധരനെപ്പോലെ ഒരാള്‍ മുന്നില്‍ നിന്ന് നയിക്കണമെന്ന് പൊതുസമൂഹം ആഗ്രഹിക്കുന്നു.  ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും അങ്ങനെ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ചാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്. 

മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസിനും സിപിഎമ്മിനും വെപ്രാളമാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളം ഇ ശ്രീധരനെപ്പോലെ ഒരാളെ ആഗ്രഹിക്കുന്നു. അത് യാഥാര്‍ത്ഥ്യമാകുക തന്നെ ചെയ്യും. കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാകും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വിജയയാത്രക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിജെപി അധ്യക്ഷന്‍. 

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!