പിന്‍വാതില്‍ വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്താനുള്ള ഉത്സാഹം നാടിന്റെ വികസന കാര്യത്തില്‍ കാണിച്ചിരുന്നെങ്കില്‍ ഏറെ നല്ല കാര്യങ്ങള്‍ നടക്കുമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗം പിന്‍വാതില്‍ വഴി നിയമിച്ചവരെ സ്ഥിരപ്പെടുത്താനെന്നും .തൊഴില്‍ രഹിതരും റാങ്ക് ലിസ്റ്റിലുള്ളവരുമായ ചെറുപ്പക്കാരോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നു. ബിപിസിഎല്‍ സ്വകാര്യവത്കരണത്തെക്കുറിച്ചു മുഖ്യമന്ത്രി നടത്തിയത് പരോക്ഷവിമര്‍ശനം മാത്രം. ശക്തമായ പ്രതിഷേധം നടത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രി സമരക്കാരെ വിളിച്ചു സംസാരിക്കണം. സര്‍ക്കാര്‍ ചര്‍ച്ച നടത്തണം. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം. നിയമനങ്ങള്‍ നടത്താന്‍ പുതിയ തസ്തിക സൃഷ്ടിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് സിഎഎ നടപ്പാക്കില്ല. പൗരത്വ ഭേദഗതിക്ക് എതിരെ സമരം ചെയ്തവര്‍ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. നാമജപ സമരത്തിന് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. യുഡിഫ് അധികാരത്തില്‍ വന്നാല്‍ ഈ രണ്ടു പ്രതിഷേധത്തിന് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കും. കേരളത്തില്‍ പൗരത്വബില്‍ നടപ്പാക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

