ഇടത് വലത് മുന്നണികളും കേരളത്തില്‍ വര്‍ഗീയ പ്രീണനത്തിന് ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഇരു മുന്നണികളും ശ്രമിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിനാണ്. കോണ്‍ഗ്രസ്സിന്റെ നേതൃ സ്ഥാനത്ത് ഉമ്മന്‍ചാണ്ടി എത്തിയതോടെ വോട്ട് ബാങ്കിനാണ് യു.ഡി.എഫ് ശ്രമമെന്നും കെ. സുരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സംസ്ഥാന സമിതി യോഗത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കാണ് പ്രാധാന്യം. എന്‍.ഡി.എ മികച്ച സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കും. ശോഭ സുരേന്ദ്രന്‍ വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ആരും പാര്‍ട്ടിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നില്ലെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
തൃശൂരില്‍ ബി.ജെ.പി സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തായിരുന്നു അദ്ദേഹം.