Kerala News

ആലപ്പുഴ ബൈപ്പാസുമായി ബന്ധപ്പെട്ട് യാതൊരു വിവാദത്തിനും അടിസ്ഥാനമില്ലെന്ന് ഗതാഗത മന്ത്രി ജി സുധാകരന്‍

ആലപ്പുഴ ബൈപാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യാതൊരു വിവാദവും ഇല്ലെന്ന് മന്ത്രി ജി സുധാകരന്‍. ആലപ്പുഴ എംപി എഎം ആരിഫിനേയും മുന്‍ എംപി കെസി വേണുഗോപാലിനേയും കേന്ദ്രം അയച്ച ഉദ്ഘാടന പരിപാടിയിലെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇവരുടെയും ആലപ്പുഴ നഗരസഭ അധ്യക്ഷയുടെയും പേര് ഉള്‍പ്പെടുത്തി സംസ്ഥാനം മറുപടി നല്‍കിയിട്ടുണ്ട്. ഇവര്‍ അന്തിമ ലിസ്റ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട് യാതൊരു വിവാദത്തിനും അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാനം നല്‍കിയ പട്ടികയില്‍ നിന്ന് ജില്ലയിലെ മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കിയ സംഭവത്തില്‍ എംഎം ആരിഫ് എംപി വിമര്‍ശനം ഉന്നയിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കണമോ എന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാറില്‍ നിന്ന് തനിക്ക് അറിയിപ്പ് ഒന്നും ലഭിച്ചിരുന്നില്ല. എന്നാല്‍, ചടങ്ങില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരിയുടെ കത്തി ലഭിച്ചിരുന്നുവെന്നും എംഎം ആരിഫ് എംപി ട്വന്റിഫോറിനോട് പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിനേക്കാള്‍ സംസ്ഥാന സര്‍ക്കാര്‍ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് അവിടുത്തെ എംഎല്‍എ കൂടിയായ ധനകാര്യമന്ത്രി തോമസ് ഐസക്കിനെ പോലും ഒഴിവാക്കിയത് ശരിയായ നടപടിയല്ല. പാര്‍ലമെന്റില്‍ ബൈപ്പാസ് ഉദ്ഘാടനം രണ്ട് വര്‍ഷം മുന്‍പ് നടത്തണെന്ന് ആവശ്യപ്പെട്ടതാണ്. ഇതില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ താന്‍ അടക്കമുള്ളവരുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ശ സ്ഥിതിയുള്ളപ്പോള്‍ പ്രദേശത്തെ ജനപ്രതിനിധികളെ ഒഴിവാക്കുകയെന്നത് ജനാധിപത്യ വിരുദ്ധവും ഫെഡറല്‍ തത്ത്വങ്ങളുടെ ലംഘനവുമാണ്. കേന്ദ്രത്തിന്റെ അഹങ്കാരം നിറഞ്ഞ നടപടിയെ വെല്ലുവിളിയ്ക്കാനുള്ള തന്റേടം സംസ്ഥാന സര്‍ക്കാര്‍ കാണിക്കണമെന്നും എംഎം ആരിഫ് എംപി വിമര്‍ശിച്ചു.

ഈ മാസം 28ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമന്‍, എംപിമാരായ എംഎം ആരിഫ്, കെസി വേണുഗോപാല്‍ എന്നിവരെയാണ് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!