Trending

ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റൻ ശ്രീവർണിതയ്ക്ക് പാറ്റേൺ അക്കാദമിയുടെ ഉജ്ജ്വല ആദരം

മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു; കായികലോകത്തിന് പ്രതീക്ഷയായി ‘പോപ്പി’

കുന്ദമംഗലം: ഏഷ്യൻ ഗെയിംസിൽ അണ്ടർ-18 ഇന്ത്യൻ വനിതാ വോളിബോൾ ടീമിന്റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട കാരന്തൂർ പാറ്റേൺ അക്കാദമിയിലെ പ്രതിഭാശാലിയായ ശ്രീവർണിത (പോപ്പി)യ്ക്ക് പാറ്റേൺ അക്കാദമി ഹൃദ്യമായ ആദരവ് നൽകി. കായികരംഗത്ത് രാജ്യത്തിനും കേരളത്തിനും അഭിമാനമായി മാറിയ ശ്രീവർണിതയുടെ നേട്ടം ആഘോഷിക്കുന്നതിനായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ശ്രീവർണിതയെ ഉപഹാരം നൽകി ആദരിച്ചു. കഠിനാധ്വാനവും അർപ്പണബോധവും പ്രതിഭയും ഒരുമിച്ചാൽ അന്താരാഷ്ട്ര വേദികളിലും ഇന്ത്യയുടെ പതാക ഉയർത്താനാകുമെന്ന് മന്ത്രി പറഞ്ഞു. ശ്രീവർണിതയുടെ നേട്ടം സംസ്ഥാനത്തെ കായികതാരങ്ങൾക്ക് വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലബ് പ്രസിഡന്റ് എൻ. സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി. യൂസുഫ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ എം.എ. റസാഖ് എം.എൽ.എ, മുൻ എം.എൽ.എ യു.സി. രാമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല, വൈസ് പ്രസിഡന്റ് വിനോദ് പടനിലം, ജില്ല പഞ്ചായത്ത് അംഗം സീന അശോകൻ, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് പി. നിഖിൽ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ടി.കെ. ഹിതേഷ് കുമാർ, എം. ബാബുമോൻ, പഞ്ചായത്തംഗങ്ങളായ , ബിജു പൂതക്കണ്ടി, ദിനേഷ് കാരന്തൂർ സംസ്ഥാന വോളിബോൾ അസോസിയേഷൻ സെക്രട്ടറി സത്യൻ, ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് പി.കെ. ബാപ്പു ഹാജി, ക്ലബ് മുൻ പ്രസിഡന്റ് സി. മൂസ ഹാജി, ട്രഷറർ പി ശ്രിനു ക്ലബ് സെക്രട്ടറി ഇടക്കുനി അബ്ദുറഹ്മാൻ ഭാരവാഹികളായ പി. എൻ ശശിധരൻ , റബീക്ക് പാറ്റയിൽ , നന്ദിബ് പി റഹ്‌മത്തുള്ള പി എന്നിവർ സംസാരിച്ചു.

ശ്രീവർണിതയുടെ കായികയാത്രയിൽ നിർണായക പങ്കുവഹിച്ച പരിശീലകരെയും പാറ്റേൺ അക്കാദമിയുടെ പ്രവർത്തനങ്ങളെയും ചടങ്ങിൽ അനുമോദിച്ചു. അക്കാദമിയിൽ പരിശീലനം നേടുന്ന യുവതാരങ്ങൾക്കുള്ള പ്രചോദനമായി ശ്രീവർണിതയുടെ നേട്ടം മാറിയെന്ന് വിവിധ പ്രഭാഷകർ അഭിപ്രായപ്പെട്ടു. ദേശീയ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് കാരന്തൂരിനും കുന്ദമംഗലത്തിനും മാത്രമല്ല, കേരളത്തിന്റെ കായികചരിത്രത്തിനും അഭിമാന നിമിഷമാണെന്നും അവർ ചൂണ്ടിക്കാട്ടി.

ഫോട്ടോ ക്യാപ്ഷൻ:
ഏഷ്യൻ ഗെയിംസിൽ അണ്ടർ-18 ഇന്ത്യൻ വനിതാ വോളിബോൾ ടീമിന്റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശ്രീവർണിത (പോപ്പി)യെ പാറ്റേൺ അക്കാദമി സംഘടിപ്പിച്ച അനുമോദനച്ചടങ്ങിൽ യുവജനക്ഷേമ, കായിക, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ഉപഹാരം നൽകി ആദരിക്കുന്നു.
പാറ്റേൺ അക്കാദമി പ്രസിഡൻൻ്റ് എൻ സ്വബ്ര മഹണ്യൻ ചീഫ് കോച്ച് സി യുസഫ് വിനോദ് പടനിലം സെക്രട്ടറി അബ്ദു ഹിമാൻ ഇടക്കു നി മുൻ പ്രസിഡൻ്റ് സി മുസ ഹാജി എന്നിവർ സമീപം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!