Health & Fitness National News

24 മണിക്കൂറിനിടെ രാജ്യത്ത് 14,849 പേര്‍ക്ക് കൂടി കൊവിഡ്; 155 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 14,849 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 155 മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

1,06,54,533 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1,03,16,786 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 1,53,339 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. രോഗമുക്തി നിരക്ക് 96.83 ശതമാനമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

1,84,408 പേരാണ് നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയില്‍.

അതേസമയം രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണ്. 15,82,201 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!