Kerala News

‘പ്രകടനപത്രിക ജനാഭിപ്രായം കേട്ട ശേഷം, സംസ്ഥാന പര്യടനം നടത്തി വിവിധ മേഖലയിലെ ആളുകളുമായി കൂടിക്കാഴ്ച്ച നടത്തും’; ശശി തരൂര്‍

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടനപത്രിക ജനാഭിപ്രായം കേട്ട ശേഷമാകും തയ്യാറാക്കുകയെന്ന് പത്രിക തയ്യാറാക്കാനുള്ള ചുമതല ലഭിച്ച ശശിതരൂര്‍. ഇതിനായി സംസ്ഥാനത്തുടനീളം പര്യടനം നടത്തി വിവിധ മേഖലയിലെ ആളുകളുമായി കൂടിക്കാഴ്ച നടത്തുമെന്നും പ്രധാനമായും വികസനത്തിലാകും ഊന്നല്‍ നല്‍കുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 19-ാം നൂറ്റാണ്ടിലെ വികസനചിന്തകളാണ് ഇടതുപക്ഷത്തിന്റേതെന്നും തരൂര്‍ വിമര്‍ശിച്ചു.

എല്ലാ വിഭാഗങ്ങളുമായി സംസാരിച്ച് പ്രകടനപത്രിക തയ്യാറാക്കാന്‍ തരൂര്‍ സംസ്ഥാന പര്യടനം നടത്തും. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യത മാത്രമായിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ മാനദണ്ഡമെന്ന് സംസ്ഥാനത്തെത്തിയ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!