നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എം.എല്‍.എമാര്‍ക്ക് കോവിഡ്. നെയ്യാറ്റിന്‍കര എം എല്‍ എ കെ ആന്‍സലന്‍, കൊയിലാണ്ടി എം എല്‍ എ കെ ദാസന്, കൊല്ലം എം എല്‍ എ മുകേഷ്, പീരുമേട് എം എല്‍ എ ബിജിമോള്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത നാല് പേരുടേയും സ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. കെ ദാസനും ആന്‍സലനും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുകേഷ് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ്.
സഭ സമ്മേളനം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസം 22 ന് പിരിയും. 28ാം തീയതി വരെ സഭ സമ്മേളനം ചേരാനായിരുന്നു നേരത്തെ തീരുമാനമെടുത്തിരുന്നത്. എന്നാല്‍ കോവിഡ് കണക്കിലെടുത്ത് സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു.

