Kerala News

കായംകുളം തന്നെ കാലുവാരി തോല്‍പ്പിച്ച സ്ഥലം;അമ്പലപ്പുഴയില്‍ മത്സരിക്കുമെന്ന സൂചന നല്‍കി മന്ത്രി ജി സുധാകരന്‍

തല്ലികൊന്നാലും കായംകുളത്ത് മത്സരിക്കില്ലെന്നും കായംകുളം തന്നെ കാലുവാരി തോല്‍പ്പിച്ച സ്ഥലമാണെന്നും മന്ത്രി ജി സുധാകരന്‍.ആ സംസ്‌കാരം കായംകുളത്ത് ഇപ്പോഴും മാറിയിട്ടില്ല. അവര്‍ കാലിലോട്ടാണ് നോക്കുന്നത്. മുഖത്ത് നോക്കില്ല. ഒരു കാര്യവുമില്ലാതെ അല്ലെ എന്നെ കാലുവാരി തോല്‍പ്പിച്ചത്. വെറും ആയിരത്തിലധികം വോട്ടുകള്‍ക്ക്.’ ജി സുധാകരന്‍ പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ തന്നെ മത്സരിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.

കായംകുളത്ത് പാര്‍ട്ടി വീണ്ടും ജയിക്കുമെന്നെ ആത്മവിശ്വാസവും മന്ത്രി പ്രകടിപ്പിച്ചു. കായംകുളം എംഎല്‍എ എല്ലാം നന്നായി ചെയ്യുന്നുണ്ട്. പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാവും. താന്‍ പിഡബ്ല്യൂഡി മന്ത്രിയാവുമോയെന്ന് അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് ആര്‍ത്തിയില്ലെന്നും സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത്് പാര്‍ട്ടി നേതൃത്വമാണെന്നുമായിരുന്നു ജി സുധാകരന്‍ നേരത്തെ പറഞ്ഞത്.
പാര്‍ട്ടിയില്‍ എന്റെ നിലപാട് ഞാന്‍ അറിയിക്കും.നിലവില്‍ മത്സരിക്കാന്‍ മനസില്‍ കരുതിയിട്ടില്ല. പാര്‍ട്ടിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി. പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ്. തയ്യാറെടുപ്പ് എല്ലാ പാര്‍ട്ടികളിലും നടക്കുന്നതാണ്.’ എന്നും മന്ത്രി പറഞ്ഞിരുന്നു.

കായംകുളം മുട്ടേമ്മല്‍ പാലത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച് കഴിഞ്ഞ ദിവസം സിപിഎമ്മില്‍ അഭിപ്രായഭിന്നത ഉയര്‍ന്നിരുന്നു. മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യുന്ന പാലത്തിന്റെ പോസ്റ്റര്‍ ഏരിയ കമ്മിറ്റിയുടെ ഫേസ്ബുക്കില്‍ പേജില്‍ വന്നപ്പോള്‍ അതില്‍ സ്ഥലം എംഎല്‍എ യു. പ്രതിഭയുടെ ചിത്രം ഇല്ലാത്തതായിരുന്നു വിവാദത്തിന് വഴിവെച്ചത്. പാര്‍ട്ടി അനുഭാവികളും പ്രവര്‍ത്തകരും പ്രതിഭയുടെ ചിത്രം മറുപടിയായി പോസ്റ്റ് ചെയ്ത് രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. അതേസമയം സംഭവം വിവാദമായപ്പോള്‍ പേജില്‍ നിന്നും പോസ്റ്റ് പിന്‍വലിച്ച് പകരം പ്രതിഭ എംഎല്‍എയുടെ ചിത്രം പതിച്ച പോസ്റ്റര്‍ വീണ്ടും പോസ്റ്റ് ചെയ്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!