വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഒരു മുഴം മുൻപേ തുടങ്ങി കോൺഗ്രസ്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഹൈക്കമാൻഡും മായി നാളെ ചർച്ച നടത്തും കോൺഗ്രസ്. ഹൈക്കമാൻഡും സംസ്ഥാനഘടകവും തമ്മിലുള്ള പ്രാരംഭ ചർച്ചകയാണ് നാളെ ഡൽഹിയിൽ നടക്കുക.ചർച്ചയിൽ പങ്കെടുക്കാനായി രമേശ് ചെന്നിത്തല ദില്ലിയിലെത്തിയിട്ടുണ്ട്. നിയമസഭ സ്ഥാനാർത്ഥി നിർണ്ണയവും, ഡിസിസി പുനഃസംഘടനയും ചർച്ചയാകും. ദിവസങ്ങളിലെ ചർച്ചക്ക് പിന്നാലെ കേന്ദ്ര നിരീക്ഷണ സംഘം സംസ്ഥാനത്തെത്തും. 22, 23 തീയതികളിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിന്റെ നേതൃത്വത്തിലുള്ള സംഘം നേതാക്കളുമായി ചർച്ച നടത്തും.അശോക് ഗെലോട്ട്, ജി പരമേശ്വര ,ലൂസീനോ ഫെലോറ എന്നിവര്‍ക്കാണ് കേരളത്തിന്റെ ചുമതല ഹൈക്കമാൻഡ് നൽകിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന കോൺഗ്രസ്സിൽ നടത്താൻ ഉദ്ദേശിക്കുന്ന അഴിച്ചുപണിയിൽ മറ്റന്നാൾ ഹൈക്കമാൻഡും കേരള നേതാക്കളുമായുള്ള ചർച്ചയിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷ. ഉമ്മൻചാണ്ടിക്ക് നൽകുന്ന പദവിയെന്തായിരിക്കുമെന്നും വൈകാതെ അറിയാം.തദ്ദേശതോൽവിക്ക് ശേഷമുള്ള അഴിച്ചുപണിയെകുറിച്ചുള്ള ചർച്ചകളിൽ ഉമ്മൻചാണ്ടിയെ നേതൃനിരയിലേക്കെത്തിക്കണമെന്ന ആവശ്യമായിരുന്നു ഏറ്റവും ശക്തം.
തെരഞ്ഞെടുപ്പ് ചർച്ചക്കായി മുതിർന്ന കോൺഗ്രസ്സ് നേതാക്കൾ ഡൽഹിയിൽ

