
ലീഫ് ആർട്ടിൽ ഇന്ത്യൻ ബുക്ക് ഓഫ് റിക്കോർഡ് നേടിയ അക്ഷയെയും – മെഡിക്കൽ എൻട്രൻസിൽ മികച്ച വിജയം നേടിയ അനുലയയെയും ഗ്രാമദീപം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കുന്ദമംഗലം ഹയർസെക്കന്ററി സ്കൂൾ മാനേജർ കെ.പി വസന്ത രാജ് അനുമോദിച്ചു.മാറിയ കൂനാം കുന്നത്ത് – ചന്ദ്രൻ – ശോഭന ദമ്പതികളുടെ മക്കളാണിവർ. പ്രവീൺ പടനിലം അധ്യക്ഷം വഹിച്ച പരിപാടിയിൽ – തച്ചോറക്കൽ രവീന്ദ്രൻ . സാമിക്കുട്ടി എന്നിവർ ആശംസാ പ്രസംഗം നടത്തി -ദിവ്യാനന്ദ് സ്വാഗതവും ബവീഷ് സി നന്ദിയും പറഞ്ഞു