National News

ബംഗാളില്‍ അബ്ബാസ് സിദ്ധിഖിയെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍; ലക്ഷ്യം സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തെ ഉവൈസിയടക്കമുള്ള മഹാസഖ്യമാക്കി മാറ്റുക

ബംഗാളില്‍ മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള മതപണ്ഡിതന്‍ അബ്ബാസ് സിദ്ധിഖിയെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി അബ്ബാസ് സിദ്ധിഖിയെ സന്ദര്‍ശിച്ച് ദിവസങ്ങള്‍ കഴിയുമ്പോളാണ് കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ മന്നാനടക്കമുള്ള നേതാക്കളാണ് അബ്ബാസ് സിദ്ധിഖിയെ സന്ദര്‍ശിച്ചത്. സഖ്യത്തില്‍ ചേരുന്നതിന് ചില നിബന്ധനകള്‍ അബ്ബാസ് സിദ്ധിഖി മുന്നോട്ട് വെച്ചു. അബ്ബാസ് സിദ്ധിഖിയുടെ ആവശ്യങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിന് വിട്ടിരിക്കുകയാണ്.

സിപിഐഎമ്മും കോണ്‍ഗ്രസും അബ്ബാസ് സിദ്ധിഖി നയിക്കുന്ന ഉവൈസിയുടെ പാര്‍ട്ടിയടക്കമുള്ള ഗ്രൂപ്പുകളും ചെറുപാര്‍ട്ടികളായ ജെഎംഎമ്മും അടക്കമുള്ള മഹാസഖ്യത്തിലേക്കാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസും സിപിഐഎമ്മും നേരത്തെ തന്നെ സഖ്യത്തിലെത്തിയിരുന്നു. ഇരുപാര്‍ട്ടികളും ഇപ്പോള്‍ അബ്ബാസ് സിദ്ധിഖുമായുള്ള സഖ്യത്തിലാണ് ഊന്നല്‍ നല്‍കുന്നത്.

അബ്ബാസ് സിദ്ധിഖി ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിന്റെ ഒരാളായല്ല സംസാരിക്കുന്നത്. അദ്ദേഹം അടിച്ചമര്‍ത്തപ്പെട്ട എല്ലാവര്‍ക്കും വേണ്ടിയാണ് സംസാരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര നേരത്തെ പറഞ്ഞിരുന്നു.

അബ്ബാസ് സിദ്ധിഖി ജനുവരി 21ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കും. മുസ്ലിംങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പാര്‍ട്ടിയല്ല മറിച്ച് അടിച്ചമര്‍ത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പാര്‍ട്ടിയാണെതെന്ന് അബ്ബാസ് സിദ്ധിഖി പറഞ്ഞിരുന്നു.

സംസ്ഥാനത്തെ ജനസംഖ്യയുടെ 30 ശതമാനമാണ് മുസ്ലിങ്ങള്‍. സംസ്ഥാനത്തെ 294 മണ്ഡലങ്ങളില്‍ 125 സീറ്റുകളില്‍ മുസ്ലിങ്ങളുടെ നിലപാട് വിധി നിശ്ചയിക്കും. ബിജെപിയും ന്യൂനപക്ഷ പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള കഠിന ശ്രമത്തിലാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!