Kerala News

ഏകാധിപത്യപരമായി പെരുമാറുന്നു; പശ്ചിമബംഗാളില്‍ കേന്ദ്ര സഹമന്ത്രിയെ ബിജെപി പ്രവർത്തകർ പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ടു

  • 13th September 2023
  • 0 Comments

പശ്ചിമ ബംഗാളിൽ കേന്ദ്ര സഹമന്ത്രിയെ ബി ജെ പി പ്രവർത്തകർ പാർട്ടി ഓഫീസിൽ പൂട്ടിയിട്ടു. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാസ് സർക്കാരിനെയാണ് പ്രവർത്തകർ ജില്ലാ ഓഫീസിൽ പൂട്ടിയിട്ടത്. മന്ത്രി ഏകാധിപത്യപരമായി പെരുമാറുന്നുവെന്നും അടുപ്പക്കാരെ മാത്രം പരിഗണിക്കുന്നുവെന്നും ആക്ഷേപിച്ചാണ് ഒരു വിഭാഗത്തിന്‍റെ നടപടി. പശ്ചിമ ബംഗാളിലെ ബങ്കുറയിലുള്ള പാർട്ടി ഓഫീസിലാണ് മന്ത്രിയെ ഒരു മണിക്കൂറോളം പൂട്ടിയിട്ടത്. ബാങ്കുരയില്‍ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം നടക്കുമ്പോഴായിരുന്നു സംഭവം. ഒരു സംഘം ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചെത്തി മന്ത്രിയെ മുറിയിൽ പൂട്ടിയിടുകയും അദ്ദേഹത്തിനെതിരെ […]

National News

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരെഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി; ആദ്യ റൗണ്ടിൽ ലീഡ് ചെയ്ത് തൃണമൂൽ കോൺഗ്രസ്

  • 11th July 2023
  • 0 Comments

പശ്ചിമ ബംഗാളിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ടു മണിക്ക് തുടങ്ങിയ വോട്ടെണ്ണലിൽ ‌445 ഗ്രാമപഞ്ചായത്തു സീറ്റുകളിലും 136 പഞ്ചായത്തു സമിതി സീറ്റുകളിലും 17 ജില്ലാ പരിഷത്തു സീറ്റുകളിലും തൃണമൂൽ കോൺഗ്രസാണു ലീഡ് ചെയ്യന്നത്.21 ഗ്രാമപഞ്ചായത്തു സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. എന്നാൽ കോൺഗ്രസ് ഒരിടത്തും ലീഡ് ചെയ്യുന്നില്ല. പഞ്ചായത്തു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി അക്രമങ്ങൾ റിപ്പോർട്ട് ചെയ്ത ബംഗാളിൽ കേന്ദ്രസേനകളുടെ സാന്നിധ്യത്തിലാണു വോട്ടെണ്ണൽ പുരോഗമിക്കുന്നത്. 339 കൗണ്ടിങ് കേന്ദ്രങ്ങളിലും പൊലീസ് വിന്യാസമുണ്ട്. ആറു […]

National News

മൂക്കിന് പരിക്ക്,വസ്ത്രങ്ങള്‍ കീറി ബംഗാള്‍ നിയമസഭയില്‍ ബിജെപി- തൃണമൂല്‍ എംഎല്‍എമാര്‍ തമ്മില്‍ ഏറ്റുമുട്ടൽ,

  • 28th March 2022
  • 0 Comments

പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ബിജെപി- തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടി.ബിര്‍ഭുമിലെ അക്രമത്തിന്റെ പേരിലാണ് എം തമ്മിൽ ഏറ്റുമുട്ടിയത്.കയ്യാങ്കളിയിൽ തൃണമൂല്‍ എംഎല്‍എ അസിത് മജുംദാറിന്റ മൂക്കിന് പരുക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ബിജെപി എംഎല്‍എ മനോജ് ടിഗ്ഗ യുടെ വസ്ത്രങ്ങള്‍ കീറി. വനിതകള്‍ ഉള്‍പ്പെടെ 8 ബിജെപി അംഗങ്ങള്‍ക്കു പരുക്കേറ്റതായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. സംഭവത്തില്‍ സുവേന്ദു അധികാരിഉള്‍പ്പെടെ 5 ബിജെപി അംഗങ്ങളെ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തു. ബിര്‍ഭും അക്രമം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് […]

National News

ബിർഭും കലാപം; സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് കൽക്കട്ട ഹൈക്കോടതി

  • 25th March 2022
  • 0 Comments

പശ്ചിമ ബംഗാളിലെ ബിർഭും ആക്രമണത്തിന്റെ അന്വേഷണം സി ബി ഐക്ക് വിട്ട് കൽക്കട്ട ഹൈക്കോടതി. ബംഗാൾ പൊലീസ് സമർപ്പിച്ച കേസ് ഡയറി പരിശോധിച്ച ശേഷം ഉത്തരവിട്ട കോടതി ഏപ്രിൽ ഏഴിന് മുമ്പായി അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും നിർേദശിച്ചു. പശ്‌ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമികൾ വീടുകൾക്ക് തീ വച്ചതിനെ തുടർന്ന് 8 പേരാണ് കൊല്ലപ്പെട്ടത്. കൂടാതെ ആക്രമണത്തിൽ 10ഓളം വീടുകൾ പൂർണമായും കത്തി നശിക്കുകയും ചെയ്‌തു. സംഭവത്തിൽ കേന്ദ്രം […]

National News

ഒമിക്രോൺ; നാളെ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ; സ്വകാര്യ ഓഫീസുകളിൽ 50 % ഹാജർ; നിയന്ത്രണങ്ങൾ കടുപ്പിച്ച് പശ്ചിമ ബംഗാൾ

  • 2nd January 2022
  • 0 Comments

പശ്ചിമ ബംഗാളിൽ ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് നിയന്ത്രങ്ങൾ കടുപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.നിയന്ത്രങ്ങത്തിന്റെ ഭാഗമായി നാളെ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിടാൻ തീരുമാനിച്ചു. സ്വകാര്യ ഓഫീസുകളിൽ 50 % ഹാജർ മാത്രമേ പാടുള്ളു എന്നും സർക്കാർ യോഗങ്ങൾ വെർച്വലാക്കി മാറ്റാനുമാണ് പുഴത്തിയ തീരുമാനങ്ങൾ . പാർക്കുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയടക്കം അടച്ചിടാനും തീരുമാനമായി. രാത്രിൻ 10 മണിമുതൽ പുലർച്ചെ 5 മാണി വരെ രാത്രി രാത്രി കർഫ്യുവും നിലവിൽ വന്നിട്ടുണ്ട്. അവശ്യ-അടിയന്തര സേവനങ്ങൾ അനുവദിക്കും. ബംഗാളിൽ ഒരിടവേളക്ക് […]

National News

കേന്ദ്രം ഒന്നും മിണ്ടുന്നില്ല, ഞങ്ങള്‍ക്കത് പറ്റില്ല; പെഗാസസ് വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍

  • 26th July 2021
  • 0 Comments

പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍. ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിക്കുന്നതിനായി റിട്ടയഡ് ജസ്റ്റിസ് എം.വി. ലോകുര്‍, ജസ്റ്റിസ് ജ്യോതിര്‍മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ പാനലിനെ രൂപീകരിക്കാന്‍ തീരുമാനിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ നമ്പറും പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടവരില്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ‘പെഗാസസ് ചോര്‍ത്തലുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയമിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. പക്ഷെ സര്‍ക്കാര്‍ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്. ഞങ്ങള്‍ക്ക് നീതിവേണം,’ അഭിഷേക് ബാനര്‍ജി […]

National News

‘കേസ് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’; പശ്ചിമ ബംഗാളിലെ അക്രമകേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി സുപ്രീം കോടതി ജസ്റ്റിസ്

  • 19th June 2021
  • 0 Comments

പശ്ചിമ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി സുപ്രീം കോടതി ജസ്റ്റിസ് ഇന്ദിര ബാനര്‍ജി. അക്രമത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍നിന്നാണ് ഇന്ദിര ബാനര്‍ജി പിന്മാറിയത്. ‘കേസ് കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’ ഇന്ദിര പറഞ്ഞു. കൊല്‍ക്കട്ടയില്‍നിന്നുള്ള വ്യക്തിയാണ് ഇന്ദിര. കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഇരകളുടെ കുടുംബാംഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ കോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ നിന്ന് […]

National News

ബംഗാളിലെ ബി.ജെ.പി എം.എല്‍.എമാര്‍ക്ക് കേന്ദ്ര സായുധ സേനയുടെ സുരക്ഷ നല്‍കി കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം

പശ്ചിമ ബംഗാളിലെ 77 ബിജെപി എം‌എൽ‌എമാർക്കും കേന്ദ്ര സുരക്ഷാസേനയുടെ സംരക്ഷണം നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബിജെപി എം‌എൽ‌എമാർക്ക് സംസ്ഥാനത്ത്‌ ഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കേന്ദ്ര സുരക്ഷാ ഏജൻസികൾ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ ഉത്തരവ്.സായുധ സേനകളായ സി.ഐ.എസ്.എഫും സി.ആര്‍.പി.എഫുമാണ് ബി.ജെ.പി എം.എല്‍.എമാര്‍ക്ക് സുരക്ഷയൊരുക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.61 എം എല്‍.എമാര്‍ക്ക് എക്‌സ് കാറ്റഗറി സുരക്ഷയായിരിക്കും നല്‍കുക. സി.ഐ.എസ്.എഫ് ആയിരിക്കും സുരക്ഷ നല്‍കുകയെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു.ബാക്കിയുള്ളവര്‍ക്ക് കൂടുതല്‍ […]

National News

പശ്ചിമ ബംഗാൾ തെരെഞ്ഞെടുപ്പ്; അവസാന രണ്ട് ഘട്ട തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്തിയേക്കും

  • 21st April 2021
  • 0 Comments

പശ്ചിമ ബംഗാളില്‍ അവസാന രണ്ട് ഘട്ട തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്തിയേക്കും. ഏഴും എട്ടും ഘട്ടങ്ങളായിരിക്കും ഒരുമിച്ച് നടത്തുക. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ദേശം പരിഗണിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പ്രത്യേക നിരീക്ഷകര്‍ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസ് ഇതേ വിഷയത്തില്‍ നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. പിന്നീട് രണ്ട് പ്രാവശ്യം പാര്‍ട്ടി ഈ ആവശ്യം മുന്നോട്ടു വച്ചു. സുരക്ഷാ ക്രമീകരണം പാലിക്കാമെങ്കില്‍ ഒറ്റഘട്ടമായി നടത്തുന്നതില്‍ തെറ്റില്ലെന്ന് നിരീക്ഷകര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്.. ഇന്ന് ഉച്ചയ്ക്ക് അന്തിമ […]

തെരെഞ്ഞെടുപ്പ് ചൂടിൽ ബംഗാൾ; കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു

  • 14th April 2021
  • 0 Comments

ബം​ഗാളിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ വൻതോതിൽ കൂട്ടംചേരുന്നതാണ് കൊവിഡ് വർദ്ധനവിന്റെ പ്രധാന കാരണമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന സമയമായതിനാൽ പൊതുറാലികളിൽ വൻജനാവലിയാണ് കാണപ്പെടുന്നത്. പശ്ചിമബം​ഗാളിൽ എട്ട് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് നാലുഘട്ടം പൂർത്തിയായി അഞ്ചാം ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. വളരെ വിപുലമായ പ്രചാരണ റാലികളാണ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവ് സംസ്ഥാനത്ത് ഉണ്ടാകുന്നതിന്റെ പ്രധാന കാരണവും ഇതു തന്നെയാണെന്ന് പറയാം. ഇന്ത്യയിലെ ഏറ്റവും […]

error: Protected Content !!