Kerala News

ഇളവുകള്‍ ലഭിക്കാതെ സിനിമാ പ്രദര്‍ശനം തുടങ്ങേണ്ട;ഫിലിം ചേംബര്‍ നിലപാടിനൊപ്പം തിയറ്റര്‍ ഉടമകളും

സിനിമ തീയേറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച് ഉള്ള തീരുമാനത്തിൽ ഇളവുകള്‍ ലഭിക്കാതെ സിനിമാ പ്രദര്‍ശനം തുടങ്ങേണ്ട എന്ന ഫിലിം ചേംബര്‍ നിലപാടിനൊപ്പം തിയറ്റര്‍ ഉടമകളും.നാളെ മുഖ്യമന്ത്രി പിണറായി വിജയനുമായി സിനിമാ സംഘടനകള്‍ വീണ്ടും ചര്‍ച്ച നടത്തും. ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ തിയറ്റര്‍ തുറക്കണ്ട എന്നാണ് ഫിയോകിന്റെ തീരുമാനം.തീയറ്ററുകള്‍ തുറക്കാന്‍ ജനുവരി 5ന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇളവുകളുടെ കാര്യത്തില്‍ തീരുമാനം ഇല്ലാതെ പ്രദര്‍ശനം തുടങ്ങേണ്ട എന്ന് ഫിലിം ചേംബര്‍ തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ ജനറല്‍ ബോഡി യോഗത്തിൽ തത്കാലം പ്രദര്‍ശനം തുടങ്ങേണ്ടെന്ന നിലപാടാണ് ഉണ്ടായത്. തമിഴ് ചിത്രമായ വിജയ് യുടെ മാസ്റ്റേഴ്‌സിനായി13-ന് തിയറ്റര്‍ തുറക്കേണ്ടന്നാണ് നിര്‍ദേശമെന്ന് ഫിയോക് പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍പറഞ്ഞു.

വിതരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും നല്‍കാനുള്ള കുടിശികയ്ക്ക് സാവകാശം ലഭിച്ചിട്ടുണ്ടെന്നാണ് തിയറ്റര്‍ ഉടമകള്‍ പറയുന്നത്. നാളെ നടക്കുന്ന ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് തിയറ്റര്‍ ഉടമകളുടെ പ്രതീക്ഷ. തിയറ്ററുകള്‍ അടഞ്ഞുകിടന്ന സമയത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കുക,വിനോദ നികുതി പിന്‍വലിക്കുക, ചലച്ചിത്ര മേഖലയ്ക്ക് പ്രത്യേക പാക്കേജ് എന്നിവയാണ് സിനിമ സംഘടനകളുടെ ആവശ്യം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!