മിൽമ മലബാർ യൂണിയനിലെ ക്രമക്കേടിൽ സമഗ്ര അന്വേഷണത്തിന് ക്ഷീര വികസന വകുപ്പ്. അന്വേഷണത്തിന് നാലംഗ പ്രത്യേക സംഘത്തെ ഉടൻ പ്രഖ്യാപിക്കും. ഡെപ്യൂട്ടി ഡയറക്ടറോ അഡീഷണൽ ഡയറക്ടറോ ആയിരിക്കും സംഘത്തെ നയിക്കുക. അന്വേഷണ റിപ്പോർട്ട് വിജിലൻസിന് കൈമാറിയേക്കും. മുൻ ചെയർമാൻ രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് സർക്കാർ നീക്കം.
മിൽമ ക്രമക്കേട്: സമഗ്ര അന്വേഷണത്തിന് ക്ഷീര വികസന വകുപ്പ്

