Kerala News

കളമശേരിയിലോ തൃക്കാക്കരയിലോ യുഡിഎഫ് സീറ്റു നല്‍കിയാല്‍ മത്സരിക്കുമെന്ന് കമാല്‍ പാഷ

നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാഗ്രഹം പ്രകടിപ്പിച്ച് റിട്ട. ജസ്റ്റിസ് ബി. കെമാല്‍ പാഷ. കളമശേരിയിലോ തൃക്കാക്കരയിലോ യുഡിഎഫ് സീറ്റു നല്‍കിയാല്‍ മത്സരിക്കും. പുനലൂരില്‍ മത്സരിക്കാന്‍ മുന്നണി ആവശ്യപ്പെടുന്നുണ്ടെങ്കിലും തനിക്ക് താത്പര്യം ഇല്ലെന്ന് കെമാല്‍ പാഷ പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് കെമാല്‍ പാഷ. ബിജെപിയോടും, എല്‍ഡിഎഫി നോടും സഹകരിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞ കെമാല്‍ പാഷ യുഡിഎഫുമായി സഹകരിച്ച് പോകുമെന്നും വ്യക്തമാക്കി. പുനലൂരില്‍ മത്സരിക്കാന്‍ യുഡിഎഫ് നേതാക്കള്‍ നിര്‍ബന്ധിക്കുന്നുണ്ട്. കളമശ്ശേരിയില്‍ തൃക്കാക്കരയില്‍ യുഡിഎഫ് സീറ്റ് നല്‍കിയാല്‍ മത്സരരംഗത്ത് ഉണ്ടാകും.

താന്‍ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്താന്‍ തുടങ്ങിയതോടെ സിപിഐഎം പ്രവര്‍ത്തകരും നേതാക്കളും തന്നെ വേട്ടയാടുന്നുവെന്നും കെമാല്‍പാഷ പറഞ്ഞു. ഒന്നും തന്നെ ബാധിക്കില്ലെന്നും എന്നും അദ്ദേഹം വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!