Kerala News

പിസി ജോര്‍ജിന്റെ ജനപക്ഷം യുഡിഎഫിനൊപ്പം; നിയമസഭയിലേക്ക് അഞ്ച് സീറ്റില്‍ മത്സരിക്കും

പി സി ജോര്‍ജിന്റെ ജനപക്ഷം യുഡിഎഫുമായി സഹകരിക്കാന്‍ ധാരണയായി. യുഡിഎഫുമായി സഹകരിക്കണം എന്നാണ് പാര്‍ട്ടി തീരുമാനമെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. ഇക്കാര്യം നേതാക്കളെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനപക്ഷം അഞ്ച് സീറ്റില്‍ മത്സരിക്കും. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പാലാ, ഇരിങ്ങാലക്കുട, പേരാമ്പ്ര സീറ്റുകള്‍ യുഡിഎഫില്‍ ആവശ്യപ്പെടും. മാണി സി കാപ്പന്റെ മുന്നണി മാറ്റം തിടുക്കപ്പെട്ടെന്നും പി സി ജോര്‍ജ്. അല്‍പം കൂടി ക്ഷമിച്ച ശേഷം മുന്നണി വിടുന്നതാണ് കാപ്പന് നല്ലത്. ജയിച്ച സീറ്റ് കൊടുക്കില്ലെന്ന് പറയുന്നത് ശരിയല്ലെന്നും പി സി ജോര്‍ജ് അഭിപ്രായപ്പെട്ടു.

അതേസമയം ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് ചെയര്‍മാന്‍ ആക്കാന്‍ ധാരണയായെന്ന് വിവരം. അല്ലെങ്കില്‍ പ്രചരണ സമിതി അധ്യക്ഷനാക്കണമെന്നാണ് മിക്ക നേതാക്കളുടെയും ആവശ്യം. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്ന് യുഡിഎഫിനെ നയിക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!