പിസി ജോര്‍ജിന്റെ ജനപക്ഷം യുഡിഎഫിനൊപ്പം; നിയമസഭയിലേക്ക് അഞ്ച് സീറ്റില്‍ മത്സരിക്കും
പി സി ജോര്‍ജിന്റെ ജനപക്ഷം യുഡിഎഫുമായി സഹകരിക്കാന്‍ ധാരണയായി. യുഡിഎഫുമായി സഹകരിക്കണം എന്നാണ് പാര്‍ട്ടി തീരുമാനമെന്ന് പി സി ജോര്‍ജ് വ്യക്തമാക്കി. ഇക്കാര്യം നേതാക്കളെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനപക്ഷം അഞ്ച് സീറ്റില്‍ മത്സരിക്കും. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, പാലാ, ഇരിങ്ങാലക്കുട, പേരാമ്പ്ര സീറ്റുകള്‍ യുഡിഎഫില്‍ ആവശ്യപ്പെടും. മാണി സി കാപ്പന്റെ മുന്നണി മാറ്റം തിടുക്കപ്പെട്ടെന്നും പി സി ജോര്‍ജ്. അല്‍പം കൂടി ക്ഷമിച്ച ശേഷം മുന്നണി വിടുന്നതാണ് കാപ്പന് നല്ലത്. ജയിച്ച സീറ്റ് കൊടുക്കില്ലെന്ന് […]
